|    Oct 28 Fri, 2016 6:06 am
FLASH NEWS

പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി

Published : 24th November 2015 | Posted By: SMR

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പുതിയ ഭരണസമിതിയെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനു േശഷം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണം ഇടതിനു തിരികെ ലഭിക്കുമ്പോള്‍ നാടു നേരിടുന്ന നിരവധി പ്രശ്‌നങ്ങളാണു ചര്‍ച്ചയാവുന്നത്.
യുവജന അംഗങ്ങള്‍ കൂടുതലുള്ള ഭരണ സമിതിയായതിനാല്‍ നാടിന്റെ വികസനവും ഊര്‍ജസ്വലമാവുമെന്നു പ്രതീക്ഷിക്കുന്നു. ബ്ലോക്ക്, താലൂക്ക് ആസ്ഥാനം കൂടിയായ കാഞ്ഞിരപ്പള്ളിയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും നടപ്പാവേണ്ടതുണ്ട്. പ്രധാന പ്രശ്‌നമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനാരംഭിച്ച പദ്ധതികളൊന്നും യാഥാര്‍ഥ്യമായിട്ടില്ല. ടൗണിലെ വാഹനത്തിരക്ക് ഒഴിവാക്കാനായി രണ്ട് സമാന്തരപാത പദ്ധതികളാണു തയ്യാറായത്. എന്നാല്‍ പ്രധാന പദ്ധതികളായ ബൈപാസ് നിര്‍മാണം പാതിവഴിയില്‍ നിലച്ച അവസ്ഥയാണ്. മെയിന്‍ ബൈപാസിനായി 10 കോടി അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് അനിശ്ചിതത്തിലായി. പദ്ധതിക്കായി സ്ഥലം കല്ലിട്ട് അളന്നു തിരിച്ചെങ്കിലും സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചതോടെ പദ്ധതി പാതിവഴിയില്‍ മുടങ്ങി.
കാഞ്ഞിരപ്പള്ളി കുരിശുകവലയില്‍ നിന്ന് ചിറ്റാര്‍ പുഴയുടെ തീരത്തുകൂടി പേട്ടക്കവലയില്‍ എത്തിചേരുന്നതായിരുന്നു മിനി ബൈപാസ്. മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ബൈപാസ് നിര്‍മാണം വൈകുന്നതിനെതിരേ എസ്ഡിപിഐയും ഇടതുപക്ഷ യുവജനവിഭാഗങ്ങളും വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.
നഗരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ടൗണ്‍ ഹാളില്‍ പരിസരത്ത് കൂന്നുകൂട്ടിയിട്ടിരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനു സമീപത്തായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സംസ്‌കരണ പ്ലാന്റ് നോക്കുകുത്തിയായി മാറി.
കുടിവെള്ള വിതരണമാണു മറ്റൊരു പ്രശ്‌നം. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിനു പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസ് സ്ഥലം സൗകര്യമില്ലെന്നു പറഞ്ഞ് പൊന്‍കുന്നത്തേക്കു മാറ്റിയതിനെതിരേ എസ്ഡിപിഐയും ഇടതുസംഘടനകളും പ്രതിഷേധമുയര്‍ത്തിയിരുന്നു. കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷന്‍, സിഐ ഓഫിസ് ഉള്‍പ്പെടെയുള്ളവക്കായി റവന്യൂു വകുപ്പ് 11 സെന്റ് സ്ഥലം മാറ്റിവച്ചിട്ടുള്ളതായി ജയരാജ് എംഎല്‍എ അറിയിച്ചിരുന്നു. ഈ സ്ഥലം കണ്ടെത്തി ഡിവൈ എസ്പി ഓഫിസ് തിരികെ കൊണ്ടുവരുന്നത് പഞ്ചായത്ത് ഭരണസമിതിയെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയായി മാറും.
കാഞ്ഞിരപ്പള്ളിയില്‍ പരിമിതമായ സൗകര്യങ്ങളില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേന, ഐഎച്ച്ആര്‍ഡി എന്നീ സ്ഥാപനങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി നല്‍കേണ്ടതുണ്ട്. ദിനംതോറും നൂറുകണക്കിന് ബസുകള്‍ എത്തുന്ന ദേശീയപാതയിലെ പ്രധാന ടൗണായി കാഞ്ഞിരപ്പള്ളിയെ സ്വകാര്യ ബസ് സ്റ്റാന്റില്‍ സ്ഥലം കുറവായതാണ് മറ്റൊരു പ്രധാന പ്രശ്‌നം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day