|    Dec 6 Tue, 2016 6:19 am
FLASH NEWS

പുകവലിച്ചതിനെച്ചൊല്ലി വാക്കുതര്‍ക്കം; രണ്ടുപേരെ പോലിസ് മര്‍ദിച്ചെന്ന് പരാതി

Published : 25th October 2016 | Posted By: SMR

ചെറുതോണി: തടിയമ്പാട് ടൗണില്‍ പുകവലിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തില്‍ രണ്ടുപേരെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. രാജമുടി പുന്നയക്കല്‍ മനോജ് (41), തടിയമ്പാട് പാലിയത്ത് ബിജു കുര്യാക്കോസ് (36)എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കണ്ണിനും തലയ്ക്കും പരിക്കേറ്റ  മനോജിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍  പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട്  ആറിനാണ് സംഭവം. ടൗണില്‍ പരസ്യമായി മനോജ് സിഗരറ്റ് വലിച്ചത് ശ്രദ്ധയില്‍പ്പെട്ട പോലിസ് 200രൂപ പിഴയടക്കാനാവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞെങ്കിലും കുറച്ചുകഴിഞ്ഞ് പണം നല്‍കി. ഇതേ ചൊല്ലിയുള്ള വാക്കു തര്‍ക്കത്തിനൊടുവിലാണ് മനോജിനെ മര്‍ദ്ദിച്ചത്. സംഭവം കണ്ടു നിന്ന തന്നെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജു പറഞ്ഞു.ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നു ഇടുക്കി പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day