|    Dec 10 Sat, 2016 6:10 pm

പുകയില വില്‍പ്പന; സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ റെയ്ഡ്

Published : 19th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് മ്ലാമല പൂണ്ടിക്കുളത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ വണ്ടിപ്പെരിയാര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈയില്‍ നിന്ന് അധ്യാപകര്‍ ഹാന്‍സ് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ വിവരം അറിയിച്ചു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മ്ലാമലയിലെ ഒരു കടയില്‍ നിന്നാണ് ഇതു ലഭിച്ചതെന്ന് കുട്ടി പറഞ്ഞു. പോലിസ് എത്തുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ കടയുടമ പരിശോധന ഒഴിവാക്കുന്നതിനായി സ്ഥാപനം അടച്ചിട്ടു. ഇതിനെ തുടര്‍ന്നാണ് പോലിസ് ഇയാളുടെ വീട്ടിലെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഇത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക