|    Dec 9 Fri, 2016 9:19 am
FLASH NEWS

പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Published : 21st November 2016 | Posted By: SMR

കുറ്റിക്കാട്ടൂര്‍:  എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും മെഡിക്ക ല്‍ കോളജ് പോലിസും നടത്തിയ സംയുക്ത റെയ്ഡില്‍ കുറ്റിക്കാട്ടൂര്‍ ഭാഗത്തെ ഇതരസം സ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും 10 കിലോയോളം പുകയില ഉല്‍പ്പന്നങ്ങളും പാന്‍പരാഗ്, ബംഗാള്‍ ബീഡി, നിക്കോട്ടിന്‍ പേസ്റ്റ് എന്നിവയും 300 ഗ്രാം കഞ്ചാവും പിടികൂടി. പശ്ചിമബംഗാളിലെ നദിയ ജില്ലയിലെ ധന്‍ത്താലയിലുള്ള രഥന്‍പാല്‍(38), അധികാരി ദീപാങ്കര്‍, പരിമള്‍ബൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങിന്റെ നിര്‍ദ്ദേശാനുസരണമുള്ള ഓപ്പറേഷന്‍ ഭായ് യുടെ തുടര്‍ച്ചയായാണ് റെയിഡ് നടത്തിയത്. കുറ്റിക്കാട്ടൂരില്‍ നിന്നു  മുണ്ടുപ്പാലം ഭാഗത്തേക്ക് പോവുന്ന റോഡരികിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പത്തു ദിവസം മുമ്പ് കോഴിക്കോട് ജോലിക്ക് എത്തിയവരാണ് പിടിയിലായ മൂന്നു പേരും. സ്വന്തം ഉപയോഗത്തിനും കൂട്ടാളികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളത്. പിടിച്ചെടുത്ത നിക്കോട്ടിന്‍ പേസ്റ്റ് പുകയിലക്കൊപ്പം കൂട്ടികലര്‍ത്തി കൂടുതല്‍ ലഹരിക്കായി ഉപയോഗിച്ച് വരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കുന്ദമംഗലം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. തൊഴിലാളികള്‍ താമസിച്ചുവരുന്ന കെട്ടിടം മലപ്പുറത്തുള്ള ഒരാള്‍ പാട്ടത്തിന് നല്‍കിയിട്ടുള്ളതാണ്. പാട്ടത്തിന് എടുത്ത ആള്‍ ചെറിയ മുറികളാക്കി ഒരു മുറിയില്‍ അഞ്ചോളം ആളുകളായ് പാര്‍ക്കുന്നത്. ഒരാളില്‍ നിന്നും 1000 രൂപയാണ് പ്രതിമാസ വാടകയായി ഈടാക്കുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ഹരികൃഷ്ണപിള്ള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, മെഡിക്കല്‍ കോളജ് എസ്‌ഐ എ ഹബീബുല്ല എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എഎസ്‌ഐമാരായ അഹമ്മദ്‌കോയ, ഗോപിനാഥ്, എക്‌സൈസ് പ്രിവന്റീവ് ഓഫിസറായ പി വിനോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ് സജു, ധനീഷ്‌കുമാര്‍, മനു, ഒ ടി മനോജ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day