|    Dec 11 Sun, 2016 3:49 am

പുകമഞ്ഞ്; ഹരിയാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു മരണം

Published : 7th November 2016 | Posted By: SMR

ചണ്ഡീഗഡ്: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഹരിയാനയില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. കര്‍ണാലില്‍ 70 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഹ്തക്-ഗൊഹാന റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മറ്റു മൂന്നുപേര്‍ മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടെ ഓയില്‍ ടാങ്കര്‍, ട്രക്ക്, വാന്‍, ജീപ്പ്, കാറുകള്‍ തുടങ്ങിയവയാണ് കൂട്ടിയിടിച്ചത്.
കര്‍ണാല്‍-ഡല്‍ഹി ദേശീയപാതയില്‍ കര്‍ണാല്‍ ധാന്യമാര്‍ക്കറ്റിനടുത്താണ് 70 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുകമഞ്ഞ് മൂടിയതുമൂലം കര്‍ണാല്‍, പാനിപ്പത്ത്, സോനിപത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ കാഴ്ചയുടെ പരിധി കുറഞ്ഞതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്ന് പോലിസ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കര്‍ണാല്‍-ഡല്‍ഹി ഹൈവേയില്‍ മഞ്ഞുമൂടിയതുമൂലം ആളുകള്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുകയും പിന്നീട് അന്തരീക്ഷം തെളിയുമ്പോള്‍ വാഹനം ഓടിച്ചുപോവുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സാവന്ത്‌കേര ഗ്രാമത്തില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് ആറുപേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കാറ്റ് ഇല്ലാത്തതുമൂലം മഞ്ഞ് അന്തരീക്ഷത്തിലെ പൊടിപടലവുമായി കൂടിച്ചേരുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ചണ്ഡീഗഡ് കാലാവസ്ഥാവിഭാഗം തലവന്‍ സുരീന്ദര്‍ പോള്‍ പറഞ്ഞു. കൃഷിയിടത്തിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക