|    Dec 8 Thu, 2016 7:33 am
FLASH NEWS

പീസ് സ്‌കൂളിനെതിരേ കേസെടുത്ത സംഭവം: രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published : 13th October 2016 | Posted By: SMR

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയെന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ പോലിസ് കേസെടുത്ത സംഭവത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കൊച്ചിയിലെത്തിയപ്പോഴായിരുന്നു സ്‌കൂള്‍ പിടിഎ പ്രതിനിധികളായ സഹീര്‍, സജി എന്നിവരുടെ നേതൃത്വത്തില്‍ നേരില്‍കണ്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. വ്യാജ ആരോപണം ഉന്നയിച്ച് സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്ന് സ്‌കൂള്‍ പിടിഎ പ്രതിനിധികള്‍ ആരോപിച്ചു.
അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. സംഭവത്തില്‍ വസ്തുനിഷ്്ഠമായ രീതിയില്‍ അന്വേഷണം നടത്തി സത്യം വെളിച്ചത്തുകൊണ്ടുവരാനുളള നടപടിയുണ്ടാവണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടതായി സഹീര്‍ പറഞ്ഞു. പരാതി പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജ ആരോപണം ഉന്നയിച്ച് പോലിസ് എടുത്തിരിക്കുന്ന കേസ് സ്‌കൂളിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സ്‌കൂളിലെ പിടിഎ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനും  യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പിടിഎ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 700ഓളം വിദ്യാര്‍ഥികളാണ് കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പഠിക്കുന്നത്. ഇതില്‍ മുസ്‌ലിം വിദ്യാര്‍ഥികളെക്കൂടാതെ മറ്റു സമുദായത്തില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികളും പഠിക്കുന്നുണ്ട്. സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ പകുതിയോളം പേരും മറ്റു സമുദായത്തില്‍പെട്ടവരാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day