|    Dec 5 Mon, 2016 9:56 am
FLASH NEWS

പീഡനം; യുവാവ് പിടിയില്‍

Published : 29th November 2016 | Posted By: SMR

കുന്നംകുളം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുന്നംകുളം ഡിവൈഎസ്പി വിശ്വംബരന്റെ നേതൃത്വത്തിലുള്ള പേ ാലിസ് സംഘം അറസ്റ്റ് ചെയ്തു. പെരുമണ്ണ് പൊന്നരാശേരി അഖില്‍ (25) ആണ് പിടിയിലായത്. യുവാവ് പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. അടുത്ത ദിവസങ്ങളിലായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തി ല്‍ സംശയം തോന്നിയ പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ്‌ലൈനിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം അറിയുന്നത്. പിന്നീട് പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി പിടിയിലായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day