|    Dec 5 Mon, 2016 3:50 am

പീഡനം: ഒരാള്‍ കൂടി അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

ഓച്ചിറ: യുവതിയെ കാമുകന്‍ ഉള്‍പ്പെട്ട സംഘം പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഓച്ചിറ മടത്തികാരായ്മയില്‍ കൃഷ്ണവിലാസം വീട്ടില്‍ ആതുല്‍(വിഷ്ണു-22)നെയാണ് കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.ഇതോടെ ഈ കേസ്സില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ വ്യാഴാഴ്ച കാമുകന്‍ ഉള്‍പ്പെട്ട ആറുപേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് വിഷ്ണുഭവനത്തില്‍ വിഷ്ണു (20), കുലശേഖരപുരം കുറുങ്ങപ്പള്ളി സാരംഗിയില്‍ പുന്തല കിഴക്കതില്‍ വാടക വീട്ടില്‍ താമസിക്കുന്ന ജോമോന്‍(24), ഓച്ചിറ ചങ്ങന്‍കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് വശം കൊച്ചു വീട്ടില്‍ തറയില്‍ വിനായക് (20), കൊറ്റംമ്പള്ളി തറയില്‍ വടക്കതില്‍ അജിത്ത് (20), മേമന കൊച്ചു വീട്ടില്‍ ക്ഷേത്രത്തിന് കിഴക്ക് അഖില്‍ ഭവനത്തില്‍ അരുണ്‍ എന്ന മനു(21), ചങ്ങന്‍കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് ബിന്ദു ഭവനത്തില്‍ ഉദയകുമാര്‍ എന്ന അരുണ്‍ (31)എന്നിവരേയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.ഫേയ്‌സ്ബുക്കില്‍ കൂടി പരിയപ്പെട്ട 17 കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയും സംഘത്തില്‍ ഉള്ള ഒരാള്‍ പെണ്‍കുട്ടിയുടെ മാല പൊട്ടിച്ചെടുത്തു കടന്ന് കളയുകയും ചെയ്തു. കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്നും ക്രമേണ കൂട്ടുകാര്‍ക്കും പെണ്‍കുട്ടിയെ കാഴ്ച വെയ്ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മോഷണവിവരം അന്വേഷിക്കാനെത്തിയ പോലിസ് സംഘം കൂടുതല്‍ ചോദ്യം ചെയ്തതിലൂടെയാണ് പീഢന വിവരം പുറത്തായത്. ഇന്നലെ അറസ്റ്റിലായ വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day