|    Dec 8 Thu, 2016 5:19 pm
FLASH NEWS

പി ജയരാജന് വധഭീഷണിയെന്നു പരാതി

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഫേസ്ബുക്കില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരായ ഫോട്ടോ പ്രദര്‍ശനം നോക്കിക്കാണുന്ന പി ജയരാജന്റെ ഫോട്ടോയ്ക്കു ചുവടെയാണ് അര്‍ജുന്‍ അമ്പാടിമുക്ക് എടപ്പാള്‍, പരങ്ങോടന്‍ അപ്പു എന്ന പ്രൊഫൈലുകളില്‍നിന്നു ഭീഷണി സന്ദേശം രേഖപ്പെടുത്തിയിട്ടുള്ളത്. ‘ഒറ്റക്കൈയന്റെ ചിത്രം ഇതുപോലെ ഒരു ദിവസം അഴീക്കോടന്റെ ഓഫിസില്‍ കാണാം, പോടാ പട്ടി ഭയരാജാ’ എന്നാണ് അര്‍ജുന്‍ കമന്റ് ചെയ്തിട്ടുള്ളത്. ‘ഒരു നാള്‍ നിന്റെ ഫോട്ടോയും വരും’ എന്നാണ് പരങ്ങോടന്‍ അപ്പു കമന്റ് ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച് പി ജയരാജന്‍ ഡിജിപി, കണ്ണൂര്‍ റെയ്ഞ്ച് ഐജി, കണ്ണൂര്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day