|    Dec 8 Thu, 2016 1:46 am
FLASH NEWS

പി ജയരാജന് പോലിസ് കനത്ത സുരക്ഷയൊരുക്കും

Published : 3rd November 2016 | Posted By: SMR

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ പോലിസ് മേധാവിക്കു നിര്‍ദേശം. തുടര്‍ച്ചയായി രണ്ടാമതും വധഭീഷണിക്കത്ത് വന്ന സാഹചര്യത്തിലാണ് നടപടി. ജയരാജന്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഇനി പോലിസ് നിരീക്ഷണത്തിലായിരിക്കും.
അതാത് പ്രദേശങ്ങളിലെ ഡിവൈഎസ്പിമാര്‍ക്ക് ആയിരിക്കും സുരക്ഷാചുമതല. മഫ്തിയിലും പോലിസിനെ നിയോഗിക്കും. കൂടാതെ, അദ്ദേഹത്തിന്റെ വസതി, പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയൊരുക്കും.
ജയരാജന്‍ പങ്കെടുക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ ജില്ലാ പോലിസ് മേധാവിക്ക് അതാത് ദിവസങ്ങളില്‍ കൈമാറണമെന്ന് പാര്‍ട്ടിയോടും രഹസ്യാന്വേഷണ വിഭാഗത്തോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം ജയരാജന്‍ പോവുന്ന റൂട്ടുകളിലും സുരക്ഷയൊരുക്കും. പി ജയരാജനെ ഒരു മാസത്തിനകം വധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചീഫ് ഓഫ് ദി ഓര്‍ഡര്‍ എന്ന പേരില്‍ ഒക്ടോബറില്‍ കണ്ണൂര്‍ ടൗണ്‍ സിഐ കെ വി വേണുഗോപാലിന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day