|    Dec 3 Sat, 2016 11:13 pm
FLASH NEWS

പി കുഞ്ഞിരാമന്‍ നായര്‍ സാമൂഹിക തിന്മകള്‍ക്ക് എതിരേ കലഹിച്ച കവി: മന്ത്രി ഇ ചന്ദ്രശേഖരന്‍

Published : 7th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: സാമൂഹിക തിന്മകള്‍ക്കെതിരെ കലഹിച്ച കവിയായിരുന്നു പി കുഞ്ഞിരാമന്‍ നായരെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മഹാകവി പി കുഞ്ഞിരാമന്‍നായരുടെ 110ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതി സൗന്ദര്യത്തെ വ്യക്തി ജീവിതവുമായി സന്നിവേശിപ്പിച്ച കവിയായിരുന്നു പി യെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടിത്തട്ടില്‍ കിടക്കുന്നവന്റെ പ്രശ്‌നങ്ങള്‍ വേവലാതിയോട് കവി നോക്കി കണ്ടിരുന്നു. ഇതിന്റെ ഏറ്റവും ഉദാഹരമായിരുന്നു നരബലിയെന്ന കവിത. തിരുവനന്തപുരം മഹാകവി പി ഫൗണ്ടേഷന്‍ നെഹ്‌റു സര്‍ഗവേദിയുമായി ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങ് ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. കവിയുടെ മകന്‍ രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബ്രിജി എഴുതിയ നാലാമത്തെ ചക്രവര്‍ത്തി എന്ന— കഥാസമാഹാരം പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍മാങ്ങാട്, അഡ്വ. എം സി ജോസ്, കെ ടി ചന്ദ്രന്‍, എം ചന്ദ്രപ്രകാശ് സംസാരിച്ചു. മഹാകവിയുടെ കാവ്യജീവിതത്തെ ആസ്പദമാക്കി രചിച്ച ‘തിരനോട്ടം’നാടകം അരങ്ങേറി. ജന്മദിനത്തോടനുബന്ധിച്ച് കവിയുടെ ഗൃഹത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടന്നു. പി യുടെ കവിതകളെ ആസ്പദമാക്കി ചിത്രകാരി ബ്രിജി ബംഗളൂരു വരച്ച പെയിന്റിങ്ങുകളുടെ പ്രദര്‍ശനവും നടന്നു. ‘കവിയോര്‍മ’എഴുത്തുകാരന്‍ പി വി ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. കവി സമ്മേളനം കവി പ്രഭാവര്‍മ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day