|    Dec 4 Sun, 2016 11:35 am

പിതാവ് ക്യൂ നില്‍ക്കേ മകള്‍ ബാങ്കില്‍ മരിച്ചു

Published : 23rd November 2016 | Posted By: SMR

ലക്‌നോ/രാജ്‌കോട്ട്: പണം പിന്‍വലിക്കാന്‍ പിതാവ് ബാങ്കിലെ വരിയില്‍ നില്‍ക്കവേ ആറു വയസ്സുള്ള രോഗിണിയായ മകള്‍ ബാങ്കില്‍ മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. പനി ബാധിച്ച മകളുടെ ചികില്‍സയ്ക്ക് പണം സ്വരൂപിക്കാനാണ് ധര്‍മേന്ദ്ര വര്‍മ എന്ന തൊഴിലാളി തിണ്ട്വാരിയിലെ അലഹാബാദ് ഗ്രാമീണ ബാങ്കില്‍ ക്യൂ നിന്നത്. മകളെയും കൂട്ടിയാണ് ഇദ്ദേഹം ബാങ്കിലെത്തിയത്. പണം പിന്‍വലിച്ച് മകളെ ആശുപത്രിയില്‍ കൊണ്ടുപോവാം എന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, പണം പിന്‍വലിക്കുന്നതിനു മുമ്പ്തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫിസര്‍ അജയ്കുമാര്‍ പറഞ്ഞു. കുട്ടി മരിച്ചതില്‍ രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം വഹിച്ച് റോഡ് ഉപരോധിച്ചു.
അതേസമയം, ഗുജറാത്തിലെ രാജ്‌കോട്ടില്‍ മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാവാതിരുന്നതില്‍ മനംനൊന്ത് ദലിത് സമുദായഅംഗം ജീവനൊടുക്കി. ത്രിഭോവന്‍ സുമീസരയാണ് സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. കാഷ്വല്‍ തൊഴിലാളിയായ സുമീസര ഹൃദയാഘാതത്തെ തുടര്‍ന്ന് തൊഴിലുപേക്ഷിച്ചിരുന്നു.ഇതിനിടെ, മകളുടെ വിവാഹം നിശ്ചയിച്ചു. പണം തികയാതിരുന്നപ്പോള്‍ ബന്ധുക്കളോട് കടം ചോദിച്ചു. എന്നാല്‍, അവരുടെ കൈവശം അസാധുവാക്കിയ നോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇതോടെയാണ് സുമീസര ജീവനൊടുക്കിയതെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day