|    Dec 9 Fri, 2016 6:59 pm
FLASH NEWS

പിതാവിന്റെ ശിക്ഷണത്തില്‍ ഇലക്ട്രിക്കല്‍ വയറിങുമായി പെണ്‍മക്കള്‍

Published : 15th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: ഇലക്ട്രീഷ്യന്‍മാരായ പിതാവിന്റെ ശിക്ഷണത്തില്‍ ഇലക്ട്രിക്കല്‍ വയറിങ് രംഗത്ത് ശ്രദ്ധേയമായി പെണ്‍മക്കള്‍. ജില്ലാ ശാസ്ത്രമേളയിലാണ് പെണ്‍കുട്ടികളുടെ വയറിങ് പ്രവൃത്തി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ചീമേനിയിലെ പ്ലസ്ടു വിദ്യാര്‍ഥിനി കെ വി അഞ്ജലി കൃഷ്ണ പിതാവ് രാമകൃഷ്ണന്റയും  ൈഹസ്‌കൂള്‍ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ചായ്യോത്തിലെ വി ആശ്രയ പിതാവ് വിജയന്റെയും യുപി വിഭാഗത്തില്‍ ജിയുപിഎല്‍ പാടികീലിലെ നിരജ്ഞനയുടെ പിതാവ് ഉണ്ണികൃഷ്ണന്റെയും എല്‍പി വിഭാഗത്തില്‍ എഎല്‍പിഎസ് വലിയപറമ്പിലെ വിസ്മയ പിതാവ് വിനോദിന്റെയും ശിക്ഷണത്തിലാണ് മല്‍സരിക്കാനെത്തിയത്. അഞ്ജലികൃഷ്ണ ഏഴ് വര്‍ഷമായി ജില്ലാതലത്തിലും മൂന്ന് വര്‍ഷമായി സംസ്ഥാനത ല ത്തിലും മല്‍സരിക്കുന്നുണ്ട്, കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ മല്‍സരിച്ചിരുന്നു. വയറിങ് രംഗത്ത് ആണ്‍കുട്ടികളോടൊപ്പം മികവ് തെളിയിക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 3 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day