|    Dec 4 Sun, 2016 7:27 am
FLASH NEWS

പിതാവിനെ തേടി പ്രതിശ്രുത വധു

Published : 21st November 2016 | Posted By: SMR

പുഖ്‌റായ (കാണ്‍പൂര്‍):  തീവണ്ടി അപകടത്തെ തുടര്‍ന്ന് കാണാതായ പിതാവിനെ തേടി പ്രതിശ്രുത വധു. ഇന്‍ഡോര്‍ സ്വദേശിനിയായ 20കാരി റൂബി ഗുപ്തയാണ് അപകടത്തില്‍ പരിക്കേറ്റ കൈയുമായി തന്റെ പിതാവിനെ തിരഞ്ഞ് ആശുപത്രികള്‍ കയറിയിറങ്ങിയത്.
പിതാവ് റാം പ്രസാദ്, സഹോദരിമാരായ അര്‍ച്ചന (18), ഖുഷി (16), സഹോദരന്‍മാരായ അഭിഷേക്, വിഷാല്‍, കുടുംബ സുഹൃത്ത് രാംപരമേശ് സിങ് എന്നിവരൊത്താണ് അവര്‍ ഇന്‍ഡോറില്‍ നിന്നു അസംഗഡിലെ മാഉവിലേക്ക് ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്തത്. അടുത്ത മാസം ഒന്നിനു നടക്കുന്ന വിവാഹത്തിനു വേണ്ടിയാണ് കുടുംബം മാഉവിലേക്ക് പുറപ്പെട്ടത്. തീവണ്ടി കാണ്‍പൂരിനടുത്ത് പാളം തെറ്റിയതിനെ തുടര്‍ന്നാണ് രാംപ്രസാദ് ഗുപ്തയെ കാണാതായത്. കുടുംബത്തിലെ മറ്റുള്ളവര്‍ക്കെല്ലാം പരിക്കേറ്റു. യുവതിയുടെ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും നഷ്ടപ്പെട്ടു. എന്തു ചെയ്യുമെന്നറിയാതെ പിതാവിനെ തേടിയുള്ള യുവതിയുടെ അലച്ചില്‍ കണ്ടുനിന്നവരുടെയെല്ലാം കണ്ണു നനയിച്ചു. അതിനിടെ തീവണ്ടി പാളം തെറ്റിയതിന്റെ കാരണം കണ്ടെത്താന്‍ റെയില്‍വേ അധികൃതര്‍ കാണ്‍പൂര്‍-ഝാന്‍സി പാത വീഡിയോയില്‍ രേഖപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day