|    Dec 3 Sat, 2016 1:33 am
FLASH NEWS

പിണറായി രമിത്ത് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Published : 21st October 2016 | Posted By: SMR

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ പിണറായിലെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സിപിഎം.പ്രവര്‍ത്തകര്‍ കസ്റ്റ ഡിയിലെന്നു സൂചന. എന്നാല്‍ ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. പിണറായി സ്വദേശി അഹദ്, നിജോയ് എന്നിവരാണ് കസ്റ്റഡിയിലുള്ളതായി സൂചനയുള്ളത്.കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കേസില്‍ 9 പ്രതികളെ അന്വേഷണ സംഘം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍പെട്ട രണ്ടു പേരാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നാണു വിവരം. മറ്റു പ്രതികളെ കണ്ടെത്താനായി പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രതികളാക്കുന്ന പതിവുരീതി ഉണ്ടാവരുതെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും അന്വേഷണ സംഘത്തിന് ജില്ലാ പോലിസ് ചീഫ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.അന്വേഷണ പുരോഗതി വിലയിരുത്താന്‍ ജില്ലാ പോലിസ് മേധാവി കഴിഞ്ഞ ദിവസം ധര്‍മടം സ്‌റ്റേഷനില്‍ എത്തിയിരുന്നു. കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി പി രഞ്ജിത്ത്, കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30ഓടെയാണ് വീട്ടിനു മുമ്പിലുള്ള റോഡരികില്‍ രമിത്ത് വെട്ടേറ്റു മരിച്ചത്.

എഎസ്‌ഐയെ ആക്രമിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അജാനൂര്‍: ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുവര്‍ണനും സംഘത്തിനുമെതിരെ കല്ലെറിയുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സമയത്ത് മാണിക്കോത്ത് ഏര്‍പ്പെടുത്തിയ പോലിസ് പിക്കറ്റ് പോസ്റ്റില്‍ ഇരിക്കുകയായിരുന്ന സുവര്‍ണനെയും മറ്റും അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മുട്ടുന്തല കൊളവയലിലെ അഭിലാഷ്, ജിത്തു ബാബു എന്ന ബാബു, അരുണ്‍ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day