|    Dec 6 Tue, 2016 5:40 pm
FLASH NEWS

പിണറായിയെ വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലേക്ക് ആര്‍എസ്പിയെ ക്ഷണിക്കാത്തതിന് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഷിബു ബേബി ജോണിന്റെ ഫേ—സ്ബുക്ക് പോസ്റ്റ്. ചില ധാര്‍ഷ്ട്യങ്ങള്‍ക്ക് ചിലപ്പോള്‍ പൊടുന്നനേതന്നെ മറുപടി കിട്ടുമെന്നും അതാണ് മോദിയില്‍നിന്ന് മുഖ്യമന്ത്രിക്ക് കിട്ടിയതെന്നും പോസ്റ്റില്‍ ഷിബു ചൂണ്ടിക്കാട്ടുന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നാണ് കുറിപ്പിന്റെ തലക്കെട്ട്. പിണറായിയെ മോദിയോട് താരതമ്യം ചെയ്യുന്ന ചിത്രവും ഫേസ്ബുക്കില്‍ ഷിബു ബേബി ജോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനാനുമതി നിഷേധിച്ച വാര്‍ത്ത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് സന്ദര്‍ശനാനുമതി നല്‍കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് സൂചിപ്പിക്കുന്നത്. പക്ഷേ, ചില ധാര്‍ഷ്ട്യങ്ങള്‍ക്ക് ചിലപ്പോള്‍ പൊടുന്നനവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കിട്ടിയത്.
കേരളത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്പി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയെ വിളിക്കാതിരിക്കാന്‍, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു. കേരളത്തിന്റെ മുഴുവന്‍ ജനങ്ങളുടെയുമായ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുന്നിടത്ത് സങ്കുചിത രാഷ്ട്രീയം കലര്‍ത്തി നമ്മുടെ ഭരണനേതാക്കള്‍. അതുതന്നെയാണ് ഇപ്പോള്‍ നരേന്ദ്രമോദിയും ചെയ്യുന്നതെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day