|    Dec 3 Sat, 2016 12:15 pm
FLASH NEWS

പിണറായിയും മോദിയുടെ വഴിയില്‍ തന്നെ: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Published : 29th November 2016 | Posted By: SMR

കൈപ്പുറം: നിരായുധരെ കൊല്ലുന്നതിലും നിരപരാധികള്‍ക്കെതിരേ കരിനിയങ്ങള്‍ ചുമത്തുന്നതിലും മോദിക്കും പിണറായിക്കും ഒരേ നിലപാട് തന്നെയാണന്ന് എസ്ഡിപി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഏക സിവില്‍കോഡിനെതിരേ എസ്ഡിപിഐ സംഘടിപ്പിച്ച പട്ടാമ്പി തിരുവേഗപ്പുറ പഞ്ചായത്ത് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ താല്‍പര്യത്തിന് വഴങ്ങാത്തവര്‍ മാര്‍ക്കിസ്റ്റുകാരാണങ്കിലും കൊന്ന് കണക്ക് തീര്‍ക്കുക എന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നത്. തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതിന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് പത്രം മതവിദ്വേഷം ജനിപ്പിക്കുന്നു എന്നാണ്. നീതിക്കും വസ്തുതകള്‍ക്കും വില കല്‍പിക്കുന്ന പത്രമാണ് തേജസ്. ഇന്നുവരെ പത്രം വര്‍ഗീയത പ്രചരിപ്പിച്ചതിന് ഒരു ഉദാഹരണം പറയാന്‍ മുഖ്യമന്ത്രിക്കാവില്ല. അതുകൊണ്ടാണ് ഞങ്ങള്‍ സര്‍ക്കാര്‍ മതേതരമാവണം എന്നു പറയുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം ഇ എസ് കാജാഹുസൈന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എസ് പി അമീര്‍ അലി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അലവി കെ ടി പൈലിപ്പുറം, പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് കൈപ്പുറം, സിറാജ് കൈപ്പുറം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day