|    Dec 4 Sun, 2016 7:22 am
FLASH NEWS

പിണറായിക്കെതിരേ കെ കെ രമ

Published : 21st October 2016 | Posted By: SMR

കോഴിക്കോട്: ക്രൗര്യംകൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ നിയമസഭയിലെ പ്രസ്താവന ഹൃദയമില്ലാത്ത മനസ്സില്‍ നിന്നു വന്നതാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ. അഭിപ്രായവ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാവില്ലെന്നും എതിര്‍ക്കുന്നവര്‍ സത്യം മനസ്സിലാക്കി നാളെ നമ്മുടെ കൂടെ വരേണ്ടവരാണെന്ന ചിന്ത മനസ്സിലുണ്ടാവണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളെ ടി പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം ചൂണ്ടിക്കാട്ടിയാണു രമ ഫേസ്ബുക്ക് പേജില്‍ എതിര്‍ക്കുന്നത്. ലവലേശം ആത്മനിന്ദ തോന്നാതെ പിണറായിക്ക് എങ്ങനെ ഈ വാക്കുകള്‍ പറയാന്‍ കഴിഞ്ഞു എന്ന് രമ ചോദിക്കുന്നു.  ടിപിയെ കൊലചെയ്തതിന്റെ പേരില്‍ നിയമം ശിക്ഷിച്ച പ്രതികളെ സുഖവാസത്തിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നു എന്നുള്ള വാര്‍ത്തകള്‍ വന്ന ദിവസംതന്നെ ഇത്തരമൊരു പ്രസ്താവന ഇറക്കിയത് യാദൃശ്ചികമാവാം എന്നാല്‍ ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ വാക്കുകള്‍ ഇത്രമേല്‍ ഹൃദയരഹിതമെന്ന് സാധാരണ ജനങ്ങള്‍ ഭീതിയോടെ തിരിച്ചറിയുന്നുവെന്നും രമ പോസ്റ്റില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day