|    Dec 8 Thu, 2016 7:51 pm

പിഡബ്ല്യുഡി ഫണ്ട് വകമാറ്റിയത് അന്വേഷിക്കും: മന്ത്രി ജി സുധാകരന്‍

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് പാങ്ങോട് മിലിറ്ററി ക്യാംപ്, പള്ളിപ്പുറം സിആര്‍പിഎഫ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പരിപാടികള്‍ക്ക് പന്തലിടുന്നതിനും ഏതാനും ആരാധനാലയങ്ങളിലെ പരിപാടികള്‍ക്കു ചെലവഴിച്ചതായും കാണുന്നു. 2011-16 കാലയളവില്‍ ഒരുകോടിയോളം രൂപ ഇതിനായി ചെലവഴിച്ചെന്നാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നിന്നു വ്യക്തമാവുന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മരാമത്തുമന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ കെട്ടിടങ്ങള്‍ക്കും മറ്റും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കുതന്നെ ആവശ്യത്തിനു ഫണ്ടില്ലാതെ പ്രവൃത്തികള്‍ നടത്താനാവാത്ത അവസ്ഥയില്‍ ഈ പണം മരാമത്തു വകുപ്പിനു പുറത്തുള്ള പണികള്‍ക്ക് നല്‍കിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഫണ്ട് നല്‍കിയത് നിയമപരമാണോ എന്നു വിശദമായ പരിശോധന നടത്താന്‍ പൊതുമരാമത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day