|    Dec 10 Sat, 2016 2:42 am
FLASH NEWS

പിഞ്ചുകുഞ്ഞിന് തുടര്‍ ചികില്‍സ നിര്‍ദേശിച്ച് ഹൈക്കോടതി

Published : 28th October 2016 | Posted By: SMR

കൊച്ചി: മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ചികില്‍സ നിഷേധിച്ച കുഞ്ഞിന് തുടര്‍ചികില്‍സ നിര്‍ദേശിച്ചും കരള്‍ദാതാവിനെയും ഡോക്ടര്‍മാരെയും അഭിനന്ദിച്ചും ഹൈക്കോടതി ഹരജി തീര്‍പ്പാക്കി. ഒമ്പതുമാസം പ്രായമുള്ള മകള്‍ അലിയ ഫാത്തിമയെ കരള്‍മാറ്റ ശസ്ത്രക്രിയക്കു ഹാജരാക്കാ ന്‍ ഭാര്യയും ഭാര്യാപിതാവും വിട്ടുകൊടുക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം ചൊവ്വര അമ്പലത്തുംമൂല സ്വദേശി നല്‍കിയ ഹരജി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. തുടര്‍ന്ന് കുഞ്ഞിന്റെ ശസ്ത്രക്രിയക്കു കോടതി നേരിട്ട് ഇടപെട്ടു.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കരള്‍ദാതാവിനെ കണ്ടെത്താനും ചികില്‍സാ ചെലവിനുള്ള പണം സ്വരൂപിക്കാനും ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണ്ടിവന്നു. തിരുവനന്തപുരം തിരുമല സ്വദേശിനിയായ പി വി ശ്രീരഞ്ജിനിയായിരുന്നു ദാതാവ്. കരള്‍ സ്വീകരിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ വേഗം പൂര്‍ത്തിയാക്കാ ന്‍ ഹൈക്കോടതി സമയാസമയങ്ങളില്‍ നിര്‍ദേശം നല്‍കി. അവയവദാനത്തിനുള്ള അനുമതി അഞ്ചു ദിവസത്തിനുള്ളില്‍ ലഭ്യമാക്കാ ന്‍ ഇതിലൂടെ കഴിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രി ല്‍ ആറിന് രാത്രി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.
കുഞ്ഞിനെ പിന്നീട് ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി സന്ദര്‍ശിച്ചിരുന്നു. അലിയയുടെ തുടര്‍ചികില്‍സയ്ക്കു വേണ്ടിവരുന്ന തുക ആരോഗ്യകിരണം പദ്ധതിയില്‍ പ്രത്യേക കേസായി ഉള്‍പ്പെടുത്തി തിരികെ ലഭ്യമാക്കുമെന്ന് ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ (എന്‍ആര്‍എച്ച്എം) ജില്ലാ പ്രോഗ്രാം മാനേജര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി. ശസ്ത്രക്രിയക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കിയ മൂന്നു ലക്ഷത്തിനു പുറമേ രണ്ടു ലക്ഷം രൂപ കൂടി സര്‍ക്കാര്‍ നല്‍കി. ഇതുള്‍പ്പെടെ ശസ്ത്രക്രിയക്കു വേണ്ടി 15.42 ലക്ഷം രൂപ ലഭിച്ചെന്നും 12.63 ലക്ഷം രൂപ ചെലവുവന്നെന്നും കിംസ് ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അലിയയുടെ പേരില്‍ 2.78 ലക്ഷം രൂപ ബാക്കിയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമേ അലിയ ഫാത്തിമയുടെ ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ എസ്ബിടിയുടെ പൂജപ്പുര ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ 4.41 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതരും അറിയിച്ചു.
ഈ തുക അലിയ ഫാത്തിമയുടെ തുടര്‍ചികില്‍സയ്ക്കു മാത്രമായി വിനിയോഗിക്കണമെന്നും ആശുപത്രി അധികൃതര്‍ ഇതിനായി നല്‍കുന്ന അപേക്ഷ പരിഗണിച്ചു മാത്രമേ തുക നല്‍കാവൂ എന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day