|    Dec 11 Sun, 2016 7:44 am

പിഞ്ചുകുഞ്ഞിന്റെ മരണം; ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 15th November 2016 | Posted By: SMR

ഇടുക്കി: ഇടമലക്കുടിയില്‍ ആദിവാസി യുവതിയുടെ കുഞ്ഞിന് മതിയായ പരിചരണം ലഭിക്കാതെ മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക നിരീക്ഷണം.ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അവധിയെടുത്തത് അനാസ്ഥയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇടുക്കി പോലൊരു സ്ഥലത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ആരോഗ്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്വമാണെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് നടപടിക്രമത്തില്‍  പറഞ്ഞു.ആരോഗ്യവകുപ്പ് സെക്രട്ടറിയും ജില്ലാ മെഡിക്കല്‍ ഓഫിസറും മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം. പരാതി തൊടുപുഴയില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ പരിഗണിക്കും. ഇടമലക്കുടിയിലെ വൈദേഹിയുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക