|    Dec 8 Thu, 2016 9:33 pm
FLASH NEWS

പിഎസ്‌സി: പിഴവുകളില്ലാതെ മുന്നോട്ടുപോവുമെന്ന് ചെയര്‍മാന്‍

Published : 31st October 2016 | Posted By: SMR

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന്റെ പുതിയ ചെയര്‍മാനായി അഡ്വ. എം കെ സക്കീര്‍ ചുമതലയേറ്റു. പിഎസ്‌സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിരമിക്കുന്ന ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ പിഎസ്‌സി ചെയര്‍മാന്‍മാര്‍, മുന്‍ പിഎസ്‌സി അംഗങ്ങള്‍, വിവിധ വകുപ്പുമേധാവികള്‍, വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തന-സംസ്‌കാരിക-ഭരണ-നിയമരംഗങ്ങളിലെ പ്രമുഖര്‍, പിഎസ്‌സി ജീവനക്കാര്‍, മുന്‍ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. കാലാനുസൃതമായ വേഗത്തിനൊപ്പം പിഴവുകളില്ലാതെ മുന്നോട്ടുപോവുമെന്ന് ചുമതലയേറ്റശേഷം പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാലത്തിനൊത്ത് വേഗത്തില്‍ ഓടിയാല്‍ മാത്രമായില്ല, കുറ്റമറ്റ രീതിയാലാവണം നടപടിക്രമങ്ങള്‍. മുന്നേ നടക്കാതെ, അംഗങ്ങളുടെയും ജീവനക്കാരുടെയും കൂടെനടന്ന് പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യം. കേരള പിഎസ്‌സിയെ യുപിഎസ്‌സിയടക്കം മാതൃയാക്കുന്ന സ്ഥിതിയാണിന്ന്. നമ്മുടെ പുതിയ പരിഷ്‌കാരങ്ങള്‍ പരിശോധിക്കാനും പ്രാവര്‍ത്തികമാക്കാനും മറ്റ് പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ മുന്നോട്ടുവരുന്ന നിലയിലേക്ക് മാതൃകാ കമ്മീഷനായി കേരള പിഎസ്‌സിക്ക് വളരാനും യശ്ശസ്സുയര്‍ത്താനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 0പബ്ലിക് സര്‍വീസ് കമ്മീഷന്റെ 14ാമത്തെ ചെയര്‍മാനാണ് അഡ്വ. എം കെ സക്കീര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day