|    Dec 3 Sat, 2016 10:06 am
FLASH NEWS

പിഎസ്‌സി പരീക്ഷ: 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിന് നിശ്ചിതസമയപരിധി ഏര്‍പ്പെടുത്തുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരിയിലെ പരീക്ഷ മുതല്‍ നടപ്പാക്കാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു. പുതിയ സംവിധാനമനുസരിച്ച് പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായിരിക്കും പരീക്ഷയ്ക്കുള്ള അവസരം ലഭിക്കുക.
ഇതുപ്രകാരം ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ പരീക്ഷാ തിയ്യതിക്ക് 35 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് പിഎസ്‌സി ലഭ്യമാക്കും. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസായി അറിയിപ്പും നല്‍കും. 15 ദിവസത്തിനുള്ളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഈ ദിവസത്തിനുള്ളില്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദേശം ഒരുതവണകൂടി പിഎസ്‌സി എസ്എംഎസ് വഴി അറിയിപ്പായി ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കും. 15 ദിവസം കഴിഞ്ഞാല്‍ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് അപ്രത്യക്ഷമാവും. പരീക്ഷാ കലണ്ടറിനൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള തിയ്യതിയും അറിയിക്കും.
അപേക്ഷാര്‍ഥികളുടെ എണ്ണം കണക്കിലെടുത്താണ് പിഎസ്‌സി ചോദ്യപേപ്പര്‍ അച്ചടിക്കുന്നത്. ഒരുദ്യോഗാര്‍ഥിക്ക് 150 രൂപവരെയാണ് പിഎസ്‌സി ചെലവാക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതാത്ത സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ പാഴാവുന്നത് സാമ്പത്തികനഷ്ടത്തിന് ഇടയാക്കുമെന്നായിരുന്നു വിലയിരുത്തല്‍. പുതിയ സംവിധാനമനുസരിച്ച് നിശ്ചിത തിയ്യതിക്കകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് ചോദ്യപേപ്പര്‍ അച്ചടിക്കുകയും പരീക്ഷാകേന്ദ്രം സജ്ജമാക്കുകയും ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day