|    Dec 11 Sun, 2016 3:46 am

‘പിഎസ്‌സി ചെയര്‍മാനെതിരായ പരാതി പരിഗണിക്കണം’

Published : 22nd October 2016 | Posted By: SMR

കൊച്ചി: നിയമനത്തട്ടിപ്പും കോടികളുടെ സാമ്പത്തിക ക്രമക്കേടും സംബന്ധിച്ചു പിഎസ്‌സി ചെയര്‍മാനെതിരേ വിജിലന്‍സിന് നല്‍കിയ പരാതി പരിഗണിച്ചു തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി. നിയമനങ്ങളുമായി ബന്ധപ്പെട്ടു കോടികളുടെ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ശുപാര്‍ശ ചെയ്ത് ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ എം എബ്രഹാം മുന്‍മുഖ്യമന്ത്രിക്ക് അന്വേഷണ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി അസി. കൃഷി ഓഫിസറായ കോട്ടയം പമ്പാവാലി സ്വദേശി കെ കെ ഷിജു നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക