|    Dec 8 Thu, 2016 1:25 pm
FLASH NEWS

പിഎസ്‌സി: ഉദ്യോഗാര്‍ഥികളുടെ പരാതി പരിശോധിക്കാന്‍ സമിതി

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: ഉദേ്യാഗാര്‍ഥികളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാനുള്ള സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിഎസ്‌സിക്ക് സമര്‍പ്പിക്കുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തി. പ്രഫ. ഡോ. എന്‍ സെല്‍വരാജ്, അഡ്വ. വി ടി തോമസ്, പി ശിവദാസന്‍, ടി ടി ഇസ്മയില്‍, അഡ്വ. ഇ രവീന്ദ്രനാഥന്‍, പ്രഫ.ലോപ്പസ് മാത്യു, ആര്‍ പാര്‍വതി ദേവി എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തിന്റേതാണ് തീരുമാനം.
ബിവറേജസ് കോര്‍പറേഷനില്‍ എല്‍ഡിസി തസ്തികയിലേക്ക് മുഖ്യപട്ടികയില്‍ 3000 പേരെയും ബൈട്രാന്‍സ്ഫര്‍ വിഭാഗത്തില്‍ 40 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടിയ ഉദേ്യാഗാര്‍ഥികളെയും ഉള്‍പ്പെടുത്തി സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. അപ്പെക്‌സ് സൊസൈറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് തസ്തിയിലേക്ക് പൊതുവിഭാഗത്തില്‍ 300 പേരെയും സൊസൈറ്റി ക്വാട്ടയില്‍ യോഗ്യതയുള്ളവരെയും ഉള്‍പ്പെടുത്തി സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
കേരള ഇലക്ട്രിക്കല്‍ അലൈഡ് എന്‍ജിനീയറിങ് കമ്പനിയിലെ സ്റ്റെനോഗ്രാഫര്‍ (പട്ടികജാതി- വര്‍ഗക്കാരില്‍നിന്നുള്ള പ്രതേ്യക നിയമനം) തസ്തികയിലേക്ക് ഡിക്‌റ്റേഷന്‍ ടെസ്റ്റിന് മുന്നോടിയായി 25 പേരെ ഉള്‍പ്പെടുത്തി സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് തസ്തികയുടെ സ്‌പെഷ്യല്‍ റൂള്‍സ് നിലവില്‍ വരുന്നതിന് മുമ്പ് ഉല്‍ഭവിച്ച പെന്റിങ് ടേണ്‍സ് ആരോഗ്യ വകുപ്പിലെ റാങ്ക് പട്ടികയില്‍ നിന്നും നികത്തും. വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ തസ്തികയിലെ ബൈട്രാന്‍സ്ഫര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നേരിട്ടുള്ള നിയമനത്തിലുള്ള റാങ്ക് പട്ടികയില്‍ നിന്നും നികത്തും. ഭാവിയില്‍ രണ്ട് കാറ്റഗറികളും ഒരുമിച്ച് വിജ്ഞാപനം ചെയ്ത് ഒരുമിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
ഇറിഗേഷന്‍/പിഡബ്ല്യുഡി വകുപ്പുകളില്‍ ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍) ഭിന്നശേഷിക്കാരില്‍നിന്നുള്ള പ്രതേ്യക നിയമനം, ഇറിഗേഷന്‍, പിഡബ്ല്യുഡിയില്‍ ഓവര്‍സിയര്‍ ഗ്രേഡ് 1/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 1 (സിവില്‍) (ഭിന്നശേഷിക്കാര്‍ക്കാരില്‍ നിന്നുള്ള പ്രതേ്യക നിയമനം), പിഡബ്ല്യുഡി/ഇറിഗേഷന്‍ വകുപ്പുകളില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍) എന്‍സിഎ-ഒബിസി എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനും തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day