|    Dec 10 Sat, 2016 8:07 pm

പാവറട്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

Published : 21st October 2016 | Posted By: G.A.G

bjp

തൃശ്ശൂര്‍: തൃശ്ശൂര്‍ പാവറട്ടിയിലെ തിരുനെല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങാട് കളപ്പുരയ്ക്കല്‍ വിഷ്ണുപ്രസാദിനാണ് വെട്ടേറ്റത്്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് ആരോപിക്കപ്പെടുന്നു.
ബൈക്കില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇടിയഞ്ചിറയില്‍ വച്ച് കാറിലെത്തിയ സംഘം വിഷ്ണുപ്രസാദിനെ ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ്്് വിഷ്ണുപ്രസാദിന്റെ വിരലുകള്‍ അറ്റുപോയിട്ടുണ്ട്്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതാനും നാളുകളായി സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,945 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക