|    Oct 26 Wed, 2016 10:44 pm
FLASH NEWS

പാവറട്ടിയില്‍ അങ്കം മുറുകി; ചരിത്രം കുറിക്കാനൊരുങ്ങി എസ്ഡിപിഐ

Published : 31st October 2015 | Posted By: SMR

കെ എം അക്ബര്‍

പാവറട്ടി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പി ല്‍ പാവറട്ടി പഞ്ചായത്തില്‍ തലനാരിഴക്ക് കൈവിട്ട വിജയം ഇത്തവണ പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് എസ്ഡിപിഐ ആകെ 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ആറ് വാര്‍ഡുകളില്‍ പാര്‍ട്ടി ഇത്തവണ മല്‍സര രംഗത്തുണ്ട്.
അബ്ദുല്‍ നാസര്‍ കൊറ്റോത്ത് (വാര്‍ഡ്-ഒമ്പത്- കൈതമുക്ക്), ലിഷാ അനില്‍കുമാര്‍ (വാര്‍ഡ് 10-തത്തക്കുളങ്ങര), ഫൈസല്‍ പോക്കാക്കില്ലത്ത് (വാര്‍ഡ് 11-കോന്നന്‍ബസാ ര്‍), റഷീദ് പുളിക്കല്‍ (വാ ര്‍ഡ് 12-മരുതയൂര്‍), സുനീറ ഇല്യാസ് (വാര്‍ഡ് 13-വെട്ടിക്കല്‍), റഹ്മത്ത് സിദ്ദീഖ് (വാര്‍ഡ് 15-പുതുമനശേരി) എന്നിവരാണ് ഇത്തവണ എസ്ഡിപിഐ സ്ഥാനാര്‍ഥികളായി പാവറട്ടി പഞ്ചായത്തില്‍ അങ്കത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ തവണ വാര്‍ഡ് 10ലും 15ലും എല്‍ഡിഎഫിനെ പിന്തള്ളി എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പഞ്ചായത്തില്‍ വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര നടപടികളൊന്നും സ്വീകരിക്കാത്ത ഭരണകര്‍ത്താക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ജനരോഷം ഇത്തവണ വോട്ടായി മാറിയാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്.
പഞ്ചായത്തിലെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ പുനര്‍നിര്‍മിക്കണമെന്ന് രാഷ്ട്രീയ കക്ഷി ഭേദമന്യേ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവാതിരുന്ന ഭരണാധികാരികള്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കളി നടത്തി അഞ്ച് വര്‍ഷം അവസാനിപ്പിക്കുകയായിരുന്നുവെന്ന പരാതി വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. പതിറ്റാണ്ടുകളായി ഭരിക്കുന്ന യു ഡി എഫ് നാടിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്ന ആരോപണം ശക്തമായിരിക്കെ പഞ്ചായത്തിലെ വിവിധ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഒരോ വോട്ടര്‍മാരേയും നേരിട്ട് കണ്ട് വോട്ട് തേടുന്നത്.
വാര്‍ഡുകളിലെ വികസന മുരടിപ്പ് തുറന്ന് കാട്ടിയുള്ള പ്രചാരണത്തിന് വോട്ടര്‍മാരില്‍ നിന്നും വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സ്ഥാനാര്‍ഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ഇതിനു പുറമെ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ അര്‍ഹരായവരിലെത്തിക്കാന്‍ ഇരുമുന്നണികളും തയ്യാറായിട്ടില്ലെന്നും തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പങ്കിട്ടു നല്‍കാനായിരുന്നു ഇരുകൂട്ടരും മല്‍സരിച്ചിരുന്നതെന്നുമുള്ള കാര്യങ്ങള്‍ തെളിവു സഹിതവും ഇവര്‍ തുറന്നു കാട്ടുന്നുണ്ട്.
അങ്ങിനെ ഇടതു വലതു മുന്നണികള്‍ ഭരണം കൈയ്യാളിയിരുന്ന പാവറട്ടിയില്‍ പുതു ശക്തിയാവാനുള്ള ഒരുക്കത്തിലാണ് എസ്ഡിപിഐ.
പാവറട്ടി പഞ്ചായത്തിലെ എട്ട്, 10, 11, മുല്ലശേരി പഞ്ചായത്തിലെ ഒന്ന്, 15, വെങ്കിടങ്ങ് പഞ്ചായത്തിലെ ഒന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മുല്ലശേരി ബ്ലോക്കിലെ തിരുനെല്ലൂര്‍ ഡിവിഷനിലേക്ക് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഷാമില ഹബീബും മല്‍സര രംഗത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day