|    Dec 5 Mon, 2016 9:56 am
FLASH NEWS

പാളം തെറ്റിയ കോച്ചു മാറ്റല്‍; തീവണ്ടി ഗതാഗതം തടസപെട്ടു

Published : 23rd November 2016 | Posted By: SMR

അങ്കമാലി : കറുകുറ്റിയില്‍ ഏതാനും നാളുകള്‍ക്ക്് മുമ്പ് പാളം തെറ്റിയ തിരുവനന്തപുരം മംഗലാപുരം ട്രെയിനിന്റെ ഒരു എസി കോച്ച് റെയില്‍വെ ട്രാക്കിനരികില്‍ നിന്നു നീക്കംചെയ്യുന്നതിന്റെ ഭാഗമായി എറണാകുളംതൃശൂര്‍ ഭാഗത്തേയക്കുള്ള  തീവണ്ടി ഗതാഗതം തടസ്സപ്പെു. തീവണ്ടികള്‍ അങ്കമാലി, ആലുവ, എറണാകുളം റെയില്‍വെ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിു.
ഇന്നലെ പുലര്‍ച്ചെയാണ് ഗതാഗതം തടസ്സപ്പെത്. 2.47ന് അങ്കമാലി വഴിതിരുവനന്തപുരംമംഗലാപുരം ട്രെയിന്‍ കടന്നുപോയതിനു ശേഷം തടസപ്പെ തീവണ്ടി ഗതാഗതം 8.55നാണ് പുനസ്ഥാപിക്കാനായത്. കൊച്ചുവേളിസിനാമുദ്ദീന്‍, ചെന്നെ എഗ്‌മോര്‍, ഗുരുവായൂര്‍ ട്രെയിനുകളാണ് അങ്കമാലിയില്‍ പിടിച്ചിത്. എസി കോച്ച് നീക്കം ചെയ്തതിനുശേഷം കൊച്ചുവേളി എക്‌സ്പ്രസ് കടത്തിവിു. പാളം തെറ്റിയ തീവണ്ടിയുടെ ആറു കോച്ചുകളാണ് കറുകുറ്റിയില്‍ ട്രാക്കിനരികില്‍ ഇിുള്ളത്.അഞ്ചു സ്ലീപ്പര്‍ കോച്ചുകള്‍ കിഴക്കു വശത്തും ഒരു എസി കോച്ച്പടിഞ്ഞാറു വശത്തുമാണ് കിടക്കുന്നത്. ഇതില്‍ എസി കോച്ചാണ് നീക്കം ചെയ്തത്. ക്രെയിനിനു പകരം ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ചാണ് കോച്ച് നീക്കിയത്.
രാവിലെ 8.10നാണ് ഈ കോച്ചിനെ ട്രാക്കിലേക്കു കയറ്റാനായത്.8.25ന് കറുകുറ്റിയില്‍ നിന്നു കോച്ച് അങ്കമാലിയില്‍ കൊണ്ടുവന്ന ശേഷം എറണാകുളത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി. കഴിഞ്ഞ ഓഗസ്റ്റ് 29നാണ് തിരുവനന്തപുരംമംഗലാപുരം തീവണ്ടിയുടെ  12 കോച്ചുകള്‍ പാളം തെറ്റിയത്. ആളപായം ഉണ്ടായിരുന്നില്ലെങ്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തെ കുറിച്ച് റെയില്‍വേയുടെ വിദഗ്ധ സമിതി അന്വേഷിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day