|    Dec 3 Sat, 2016 5:52 am
FLASH NEWS

പാല്‍വില ലഭിച്ചില്ല ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 28th November 2016 | Posted By: SMR

പുല്‍പ്പള്ളി: നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ പ്രതിസന്ധിയില്‍. സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന പാലിന്റെ വില കൃത്യമായി ലഭിക്കാത്തതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ പത്തോളം ക്ഷീരസംഘങ്ങള്‍ വഴി പാലളക്കുന്ന കര്‍ഷകരാണ് കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോല്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായത്. 10 ദിവസം കൂടുമ്പോള്‍ പാല്‍വില ലഭിച്ചിരുന്ന കര്‍ഷകര്‍ സര്‍ക്കാരിന്റെ പുതിയ നിയമം വന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പുല്‍പ്പള്ളി, ശശിമല, ചണ്ണോത്തുകൊല്ലി, സീതാമൗണ്ട്, കബനിഗിരി, പെരിക്കല്ലൂര്‍, പാമ്പ്ര ക്ഷീരസംഘങ്ങള്‍ വഴി പാല്‍ അളന്നിരുന്ന ക്ഷീരകര്‍ഷകര്‍ക്ക് ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടായിട്ടുപോലും പണം നല്‍കാന്‍ തയ്യാറാവാത്തത് പ്രതിസന്ധിക്ക് ആക്കംകൂട്ടി. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതു കര്‍ഷകരെ വലച്ചു. കാലിത്തീറ്റക്കും മറ്റ് ചെലവുകള്‍ക്കും എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ ദുരിതത്തിലാണിവര്‍. ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക്, സഹകരണ ബാങ്ക് തുടങ്ങിയവയില്‍ പണം നിക്ഷേപിച്ചതുമൂലം ക്ഷീരസംഘങ്ങള്‍ക്കും പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. വരും ദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കുള്ള പണം വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day