|    Dec 8 Thu, 2016 3:41 am
FLASH NEWS

പാലിയേറ്റീവ് പ്രവര്‍ത്തന ങ്ങള്‍ഏകോപിപ്പിക്കാന്‍ പദ്ധതി തയ്യാറാവുന്നു

Published : 24th October 2016 | Posted By: SMR

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പദ്ധതി തയ്യാറാവുന്നു. മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം റിപോര്‍ട് തയ്യാറാക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. രണ്ടു മാസത്തിനകം വിശദമായ പദ്ധതിക്ക് രൂപം നല്‍കാനാണ് തീരുമാനം. പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സന്നദ്ധ സംഘടനകളുടെയും രണ്ടു പ്രതിനിധികള്‍ വീതം അടങ്ങുന്ന സമിതിയാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. കിടപ്പു രോഗികള്‍ക്കും ബുദ്ധിപരമായ വൈകല്യം ഉള്ളവര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും.മണ്ഡലത്തിലെ രോഗികള്‍ക്കായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കേന്ദ്രം വേണമെന്നും  രോഗികള്‍ക്ക് മരുന്നിനുള്ള സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും ആവശ്യമുയര്‍ന്നു. മണ്ഡലം വികസന മിഷന്‍ 2025 ന്റെ ഭാഗമായാണ് യോഗം നടന്നത്. യോഗത്തില്‍ വിവിധ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് കെ എം റീന, എം കുഞ്ഞമ്മത്, തറുവൈഹാജി, ഡോ.കെ പി വിനോദന്‍, ഡോ.അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day