|    Dec 4 Sun, 2016 5:22 am
FLASH NEWS

പാലപ്പുഴയില്‍ വീടിന് നേരെ ബോംബേറ്

Published : 24th November 2016 | Posted By: SMR

ഇരിട്ടി: കാക്കയങ്ങാടിനു സമീപം കൂടലാട്ട് വീടിനു നേരേ ബോംബേറ്. കൂടലാട്ട് എളമ്പയില്‍ ബാബുവിന്റെ വീട്ടിനു നേരെയാണ് ചൊവ്വാഴ്ച്ച രാത്രി ബോംബേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകരുകയും ചുമരിനും തറയ്ക്കും വിള്ളലേല്‍ക്കുകയും ചെയ്തു. രാത്രി 11.45 ഓടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉഗ്രശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. കാക്കയങ്ങാട് -പാലപ്പുഴ മേഖലകളില്‍ നേരത്തെയും സിപിഎം-ബിജെപി ആക്രമണം നടന്നിരുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലിസ് പറയുന്നത്. തനിക്ക് ഒരു പാര്‍ട്ടിയോടും ആഭിമുഖ്യമില്ലെന്ന് ബാബുവും പറഞ്ഞു. ഇരിട്ടി ഡവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മുഴക്കുന്ന് എസ്‌ഐ പി എ ഫിലിപ്പ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂരില്‍ നിന്നു ഡോഗ്, ബോംബ് സ്‌ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day