|    Dec 8 Thu, 2016 3:38 am
FLASH NEWS

പാലത്തറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും റേഷന്‍ ഗോതമ്പ് പിടികൂടി

Published : 4th November 2016 | Posted By: SMR

കൊല്ലം: പോലിസ് നടത്തിയ റെയ്ഡില്‍ ഗോഡൗണില്‍ നിന്നും റേഷന്‍ ഗോതമ്പ് പിടികൂടി. പാലത്തറ എന്‍ എസ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലാണ് പരിശോധ നടന്നത്. ഏകദേശം 111 ചാക്ക് ഗോതമ്പ് പിടികൂടിയതായി പോലിസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ടോടെയാണ് പോലിസ് ഗോഡൗണില്‍ എത്തിയത്. ഈ സമയം ഗോതമ്പ് ടെംപോയിലേക്ക് കയറ്റികൊണ്ടിരിക്കുകയായിരുന്നു. ഗോതമ്പ് പിടികൂടിയ വിവരം പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസറും സ്ഥലത്തെത്തി. പരിശോധനയില്‍ റേഷന്‍ ഗോതമ്പാണ് ഇതെന്ന് കണ്ടെത്തുകയായിരുന്നു. ഡ്രൈവറുടെ പക്കല്‍ കൃത്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞിനെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിന്റെ ഉടമ ഷെരീഫ് റഹ്മാന്‍, മാനേജര്‍ അമീനുദ്ദീന്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. രാത്രിയോടെ ഗോതമ്പും ലോറിയും കൊട്ടിയം സ്‌റ്റേഷനിലേക്ക് മാറ്റി. റെയ്ഡിന് ജൂനിയര്‍ എസ് ഐ സിനുമോന്‍, സിപിഒമാരായ സലേഷ്, അജയന്‍ എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day