|    Dec 8 Thu, 2016 7:52 pm

പാലങ്ങളുടെ നിര്‍മാണത്തിന് 48 കോടി

Published : 4th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: നിയോജകമണ്ഡലത്തിലെ വിവിധ പാലങ്ങളുടെ നിര്‍മാണത്തിനായി 48 കോടി അനുവദിച്ചെന്നു മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ അറിയിച്ചതായി കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എ ഉന്നയിച്ച ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കൈപ്പാലക്കടവ് പാലത്തിനു 12 കോടി രൂപയുടെ ഭരണാനുമതി നല്‍കി. രൂപകല്‍പന പുതുക്കിയാലുടന്‍ സാങ്കേതികാനുമതി നല്‍കി പണി തുടങ്ങും.വഴുവാടിക്കടവ് പാലത്തിനു 25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കിലും സാങ്കേതികാനുമതിക്കുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറായിട്ടില്ല. നെല്‍പുരക്കടവ് പാലത്തിന്റെ ആറു കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day