|    Dec 8 Thu, 2016 11:26 am

പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു

Published : 30th November 2016 | Posted By: SMR

റിയാദ്: പാലക്കാട് ജില്ലയിലെ യാക്കര അങ്കാരപ്പറമ്പ് സ്വദേശി സഞ്ചീവനം വീട്ടില്‍ എ എസ് കുട്ടികൃഷ്ണന്റെയും ദേവുവിന്റെയും മകന്‍ സഞ്ജയ് ബാബു(44) റിയാദില്‍ മരിച്ചു. കടുത്ത ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ സഞ്ജയ് ബാബുവിനെ ഹാരയിലെ ഉബൈദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
16 വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സഞ്ജയ് ബാബു 2003 മുതല്‍ ഒലയ്യയിലെ നവാര അല്‍റിയാദ് എ ടെലികോം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. രേഖയാണ് ഭാര്യ. രണ്ട് വയസ്സുള്ള മകനുണ്ട്. ഉബൈദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day