|    Dec 6 Tue, 2016 8:22 am
FLASH NEWS

പാലക്കാട്-പൊള്ളാച്ചി ബ്രോഡ്‌ഗേജ് ലൈനില്‍ അവഗണനയുടെ ചൂളംവിളി

Published : 16th November 2016 | Posted By: SMR

കെ വി സുബ്രമണ്യന്‍

കൊല്ലങ്കോട്: പാലക്കാട് – പൊള്ളാച്ചി മീറ്റര്‍ഗേജ് ലൈന്‍ മാറ്റി ബ്രോഡ് ഗേജാക്കി ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ട്  ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. എന്നാ ല്‍ കോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയായ ലൈനില്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കാതെ ഈ പാതയോടും യാത്രക്കാരോടുമുള്ള  റെയില്‍വേയുടെ അവഗണന തുടരുകയാണ്.2008 ഡിസംബര്‍ 10ന് പാലക്കാട് മുതല്‍ ദിണ്ഡിക്കല്‍ വരെയുള്ള മീറ്റര്‍ഗേജ് മാറ്റി ബ്രോഡ് ഗേജ് ലൈന്‍ നിര്‍മിക്കാനായാണ് ഇതു വഴിയുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് കരാറെടുത്തവര്‍ ബ്രോഡ് ലൈന്‍ പൂര്‍ത്തിയാക്കുന്നതിനായിഏഴു വര്‍ഷമെടുത്തു. ഇതിനുള്ളില്‍ ദിണ്ഡിക്കല്‍ മുതല്‍ പഴനി വരെ ട്രെയിന്‍ സര്‍വീസ് തുടങ്ങി. 2014ല്‍ പഴനി മുതല്‍ പൊള്ളാച്ചി വരെയും സര്‍വീസ് തുടങ്ങി. ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലക്കാട് ടൗണ്‍ മുതല്‍ പൊള്ളാച്ചി വരെയുള്ള ലൈന്‍ പരിശോധന നടത്തിയും പരീക്ഷണ ഓട്ടം നടത്തിയും കമ്മീഷന്‍ ചെയ്തത്. 2015 നവംബര്‍ 16നാണ് പൊള്ളാച്ചി-പാലക്കാട് വഴി (ട്രിച്ചിയിലേക്കും പാലക്കാട് ടൗണ്‍ മുതല്‍ തിരുച്ചെന്തൂരിലേക്കും സര്‍വീസ് തുടങ്ങുന്നത്. തിരുവനന്തപുരത്തു നിന്നും പാലക്കാട് എത്തുന്ന അമൃത എക്‌സ്പ്രസ്സ് പൊള്ളാച്ചി വരെ നീട്ടിയതല്ലാതെ ഒരു വര്‍ഷം തികയുമ്പോഴും യാത്രക്കാര്‍ക്ക് ദൂര സ്ഥലങ്ങളിലേക്കായി പോകേണ്ട ഒരു ട്രെയിന്‍പോലും റെയില്‍വേ അനുവദിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസം മുമ്പാണ് പാലക്കാട് ജങ്ഷനി ല്‍ പ്ലാറ്റ്‌ഫോം നിര്‍മാണം തന്നെ പൂര്‍ത്തിയായത്. കോടികള്‍ ചെലവഴിച്ച് ആധുനിക സൗകര്യത്തോടു കൂടിയുള്ള നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടും റെയില്‍വേക്ക് ഏറെ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന പാലക്കാട് -രാമേശ്വരം ലൈനില്‍ കുടുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ടില്ല. എന്നാല്‍ സ്വകാര്യ ലോബികളെ സഹായിക്കാനാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങാത്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  മംഗലാപുരം മുതല്‍ തൂത്തുക്കുടി ഹാര്‍ബര്‍ രാമേശ്വരം വരെയുള്ള ചരക്കുഗതാഗതത്തിനും വല്ലാര്‍പാടം കണ്ടെയ്‌നര്‍  തൂത്തുക്കുടി ഹാര്‍ബര്‍ ചരക്കു ഗതാഗതവും ചുരുങ്ങിയ ചിലവിലും കുറഞ്ഞ സമയത്തിനുള്ളിലും ഇതു വഴി എത്തിച്ചേരാന്‍ കഴിയും. ഇത് സ്വകാര്യ ലോറി വാഹനങ്ങള്‍, ട്രാവല്‍സുകള്‍ എന്നിവയ്ക്ക് ഏറെ വരുമാനക്കുറവ് സംഭവിക്കുന്നതിനാ ല്‍,  ഇവരുടെ ലോബിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. അടുത്ത് റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായിടും റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നതിനും ഒരു വര്‍ഷം പിന്നിടുമ്പോഴും റെയില്‍വേക്ക് കഴിഞ്ഞിട്ടില്ല. സ്റ്റേഷനുകളില്‍ ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇനിയും തുറന്നുകൊടുത്തിട്ടില്ല. ശബരിമല സീസണ്‍ തുടങ്ങുന്നതോടു കുടി ഏറ്റവും വരുമാന മാര്‍ഗമുള്ള റെയില്‍വേ ലൈനില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പകരം യാത്രക്കാര്‍ക്ക് ഗുണകരമല്ലാത്ത സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസ് നടത്തി യാത്രക്കാരില്ല എന്ന വാദമുയര്‍ത്തി നഷ്ടക്കണക്ക് കാണിക്കുകയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day