|    Dec 4 Sun, 2016 5:17 am
FLASH NEWS

പാലക്കാട് നിന്നും കാണാതായ വിദ്യാര്‍ഥിനി പീഡനത്തിനിരയായി

Published : 11th November 2016 | Posted By: SMR

കൊല്ലം: പാലക്കാട് നിന്ന് കാണാതായി കൊല്ലത്ത് കണ്ടെത്തിയ  ഡിഗ്രി വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. ഫേസ്ബുക്ക് പ്രണയത്തില്‍പ്പെട്ടാണ് വിദ്യാര്‍ഥിനി കൊല്ലത്തെത്തിയത്. ബന്ധുക്കള്‍ ചെര്‍പ്പുളശേരി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സൈബല്‍സെല്‍ നടത്തിയ പരിശോധനയിലാണ് കൊല്ലത്തുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് കൊല്ലം ഷാഡോ പോലിസ് നടത്തിയ പരിശോധനയില്‍ റയില്‍വേസ്റ്റേഷനിലെ രണ്ടാംക്ലാസ് വിശ്രമമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ പോലിസിന് കൈമാറി. മെഡിക്കല്‍ പരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയിട്ടുള്ളത്.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശാസ്താംകോട്ട സ്വദേശി രാജേഷ് എന്നയാളിനെ തേടിയാണ് കൊല്ലത്തെത്തിയതെന്നാണ് പെണ്‍കുട്ടി നല്‍കുന്ന വിശദീകരണം. മൂന്ന് ദിവസം പെണ്‍കുട്ടി കൊല്ലത്തുണ്ടായിരുന്നു. മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day