|    Dec 6 Tue, 2016 11:27 pm
FLASH NEWS

പാറ ഖനനം: ലൈസന്‍സ് പിന്‍വലിക്കണം: ചെന്നിത്തല

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പാലാ രാമപുരം പഞ്ചായത്തില്‍ കുറിഞ്ഞി, കോട്ടമല പ്രദേശങ്ങളില്‍ പാറഖനനം നടത്തുന്നതിന് അനുവദിച്ച ലൈസന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയെടുത്ത കേസ് പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ആയിരം ഏക്കര്‍ വരുന്ന കുറിഞ്ഞികുമ്പന്‍, കോട്ടമല, കുറുവന്‍കുന്ന് മലനിരകള്‍ സസ്യ വൈവിധ്യങ്ങളുടെ അമൂല്യ കലവറയും, ഏകദേശം 369 സസ്യങ്ങള്‍ ഉള്ള പ്രദേശവുമാണ്. ഇതില്‍ 25 എണ്ണം ലോകത്തില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. കൂടാതെ ഒട്ടേറെ മരങ്ങളുമുണ്ട.് അപൂര്‍വ ഔഷധ സസ്യങ്ങളും പച്ചമരുന്നുകളും ഇവിടെ യഥേഷ്ടമുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശവാസികളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day