|    Dec 3 Sat, 2016 9:09 pm
FLASH NEWS

പാറമടയിലെ കൊലപാതകം:പ്രതി അറസ്റ്റില്‍

Published : 22nd October 2016 | Posted By: SMR

മൂവാറ്റുപുഴ: കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1ന് ആരക്കുഴ അക്കാത്തിരി ജോയിയുടെ പാറമടയിലേക്ക് പോവുന്ന വഴിയില്‍ ടിപ്പറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചസംഭവത്തില്‍ പ്രതിയെ മൂവാറ്റുപുഴ പോലിസ് ഇന്‍സ്‌പെക്ടര്‍ സി ജയകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ആലപ്പുഴ പാണാവള്ളി ചേലാട്ട് ഭാഗം മുറി കരയില്‍ കാട്ടുകുളം മസ്ജിദിനു സമീപം അരേശ്ശേരിചിറ വീട്ടില്‍ ഹമീദ് കുഞ്ഞിന്റെ മകന്‍ റഷീദ്(40)മരിച്ച സംഭവത്തില്‍ അതേ ടിപ്പറിന്റെ ഡ്രൈവര്‍ ആലപ്പുഴ അരൂക്കുറ്റി വടുതല ജെട്ടിഭാഗം ജീന്‍സ മന്‍സില്‍ വീട്ടില്‍ ലത്തീഫിനെയാണ് മൂവാറ്റുപുഴ സിഐ ജയകുമാര്‍ അറസ്റ്റ് ചെയ്തത്. പാറമടയില്‍ കല്ല് കയറ്റി പോവുന്ന സമയം പടുത മൂടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പ്രതി ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 48എ2151ാം നമ്പര്‍ ടിപ്പര്‍ ലോറി സ്റ്റാര്‍ട്ടാക്കാതെ ഗിയര്‍ ന്യൂട്രലാക്കി ഇറക്കത്തിലേക്ക് ഓടിച്ചുവന്ന് വഴിയില്‍ ഒതുക്കി നിര്‍ത്തിയിരുന്ന കെഎല്‍ 40 ഡി 1671ാം നമ്പര്‍ ടിപ്പര്‍ ലോറിയില്‍ മരിച്ച റഷീദ് ഇരുന്ന ഭാഗം ഇടിപ്പിച്ചതില്‍ പരിക്കുപറ്റിയാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിക്കെതിരേ കൊലപാതകമല്ലാത്ത നരഹത്യക്ക് പോലിസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day