|    Dec 7 Wed, 2016 1:24 am
FLASH NEWS

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പക്ഷത്തു നില്‍ക്കണം: ആബൂനാ മത്ഥ്യാസ് പാത്രിയര്‍ക്കീസ് ബാവാ

Published : 23rd November 2016 | Posted By: SMR

കോട്ടയം: മനുഷ്യവര്‍ഗത്തെ ശുശ്രൂഷിക്കുന്നതാണ് തികവുറ്റ ദൈവികശുശ്രൂഷയെന്ന് എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ആബൂനാ മത്ഥ്യാസ് പാത്രിയര്‍ക്കീസ് ബാവാ.പാര്‍ശ്‌വവത്കരിക്കപ്പെട്ടവരുടേയും ദരിദ്രന്മാരുടേയും ക്ലേശിക്കുന്നവരുടേയും പക്ഷം ചേര്‍ന്ന് സഭയുടെ ദൗത്യം സമൂഹത്തിന് പ്രയോജനകരമായി തീരുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്‌നേഹസ്പര്‍ശം എന്ന പേരില്‍ നടപ്പാക്കുന്ന കാന്‍സര്‍ സഹായ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പാത്രിയര്‍ക്കീസ്.പദ്ധതികളുടെ പ്രധാന പങ്കാളികളായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കും ഡോ.പി വി ഗംഗാധരനും കെ എസ് ചിത്രയ്ക്കും അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു. പദ്ധതിയുടെ ലക്ഷ്യമായ പകുത്ത് പകര്‍ന്നു നല്‍കുകയെന്നതിന്റെ സാക്ഷാല്‍കാരമാണ് ചിത്രയുടെ മോതിര സംഭവനയിലൂടെ നടന്നതെന്ന് അധ്യക്ഷത വഹിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. രണ്ടു തരത്തിലുള്ള കാന്‍സറാണ് ലോകത്തില്‍ ഉള്ളതെന്നും ഒന്ന് ക്യാന്‍സര്‍ രോഗമുള്ളവരും മറ്റൊന്ന് രോഗം വരാനായി നോക്കിയിരിക്കുന്നവരുമാണെന്ന് ഡോ.പി വി ഗംഗാധരന്‍ പറഞ്ഞു. ഡോ. കെ എസ് ചിത്രയ്ക്കും, ആതുര സേവന രംഗത്ത് പ്രത്യേകിച്ച് കാന്‍സര്‍ ചികില്‍സാ വിദഗ്ധനായ ഡോ. വി പി ഗംഗാധരനും സ്‌നേഹസ്പര്‍ശം പുരസ്‌ക്കാരം ബാവ നല്‍കി ആദരിച്ചു.ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സിഎസ്‌ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍,ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day