|    Dec 10 Sat, 2016 10:29 am

പാര്‍ലമെന്റ് സമ്മേളനം നാളെ; നോട്ട് ‘കത്തിക്കാന്‍’ പ്രതിപക്ഷം

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സംഭവം കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. ഇതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പായി.
എന്നാല്‍, സഭാനടപടികള്‍ സുഗമമായി നടത്തുന്നതിന് പ്രതിപക്ഷത്തിന്റെ പിന്തുണ തേടി ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചു.
അതിനിടെ, വിഷയത്തില്‍ ഈ ആഴ്ച മുഴുവന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഒരുമാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെയാണു തുടക്കമാവുക. നോട്ട് പിന്‍വലിച്ച സംഭവം സഭയില്‍ ഉയര്‍ത്തുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
രാജ്യസഭാ ചട്ടം 267 പ്രകാരം സഭാനടപടികള്‍ മാറ്റിവച്ച് നോട്ട് വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചു.
അതിനിടെ, കശ്മീര്‍ സംഘര്‍ഷം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 145 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day