|    Dec 4 Sun, 2016 9:50 pm
FLASH NEWS

പാര്‍ലമെന്റിനു മുന്നില്‍ കേരള എംപിമാരുടെ പ്രതിഷേധം

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. എംപിമാരായ എ കെ ആന്റണി, പി കരുണാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രഫ. കെ വി തോമസ്, കെ സി വേണുഗോപാല്‍, ജോയ്‌സ് ജോര്‍ജ്, ഇന്നസെന്റ്, പി കെ ശ്രീമതി, എ സമ്പത്ത്, സി പി നാരായണന്‍, പി കെ ബിജു, ജോയ് എബ്രഹാം, സി എന്‍ ജയദേവന്‍, എ സമ്പത്ത്, കെ കെ രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ സഹകരണപ്രസ്ഥാനം നാടിന്റെ ജീവനാഡിയും വിശ്വാസ്യതയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലായി ഇന്നലെ കേരളത്തില്‍നിന്നുള്ള എംപിമാര്‍ പ്രതിഷേധിച്ചത്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും ഡല്‍ഹിയില്‍ ഒറ്റക്കെട്ടാണെന്നും പിന്‍മാറ്റമില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി വ്യക്തമാക്കി. നോട്ട് നിരോധന വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്നു ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാന്‍ കേരള എംപിമാര്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളില്‍പ്പെട്ട 200ഓളം എംപിമാര്‍ ഇന്നത്തെ സമരത്തില്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day