|    Dec 5 Mon, 2016 3:57 pm
FLASH NEWS

പാര്‍പ്പിട സമുച്ചയത്തില്‍ ഫഌറ്റ് പ്രതീക്ഷിച്ചിരുന്നവര്‍ വെട്ടിലായി

Published : 1st December 2016 | Posted By: SMR

വെഞ്ഞാറമൂട്: പാര്‍പ്പിട സമുച്ചയത്തില്‍ ഫഌറ്റ് പ്രതീക്ഷിച്ചിരുന്നവര്‍ വെട്ടിലായി. നെല്ലനാട് പഞ്ചായത്തിലെ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത 32 കുടുംബങ്ങളാണ് ചതിയില്‍പെട്ടത്. പഞ്ചായത്തിലെ 32 കുടുംബങ്ങള്‍ക്കായി പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. സര്‍ക്കാര്‍ ഭവന രഹിതര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കുന്ന രണ്ടരലക്ഷം രൂപയുടെ കൂടെ ഓരോ കുടംബത്തിനായി വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയെടുത്തും ഓരോ കുടുംബത്തിനും നാലരലക്ഷം രൂപ ചിലവില്‍ ഒന്നും ഫഌറ്റ് നിര്‍മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി പഞ്ചായത്തിലെ കരിഞ്ചാത്തിയില്‍ ഒരേക്കര്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. പദ്ധതി നടത്തിപ്പിനായി കൊച്ചി ആസ്ഥാനമായുള്ള ഫാക്ട് ആര്‍ഡിഎഫ് ബില്‍ഡിങ് പ്രോടക്ട്‌സ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടുവെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് 2014 നവംബറില്‍  മുഖ്യമന്ത്രിയെകൊണ്ട് ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്യിച്ചു. എന്നാല്‍ എന്നാല്‍  ഇതുമായി ബന്ധപ്പെട്ട് ഒരു തുടര്‍പ്രവര്‍ത്തനവും നടന്നിട്ടില്ല.  പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുകയും മറ്റൊരു ഭരണസമിതി അധികാരിത്തിലെത്തുകയും ചെയ്തു. അവര്‍ ഭരണത്തിലേറി ഒരുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയെകുറിച്ച് ഒരു വിവരവുമില്ലാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ചതി വെളിപ്പെട്ടത്.  കഴിഞ്ഞ ഭരണസമിതിക്ക് പദ്ധതി പ്രഖ്യാപനം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യുകയെന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യവുമില്ലായിരുന്നുവെന്നാണ് ഫഌറ്റ് പ്രതീക്ഷിച്ചിരുന്നവര്‍ പറയുന്നു. പദ്ധതി നടത്തിപ്പിന് കെട്ടിട നിര്‍മാണ കമ്പനിയുമായി കരാറില്‍   ഏര്‍പെട്ടിരുന്നുവെന്നും ബാങ്ക് വായ്പയ്ക്കായി വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കുമായി യാതൊരു തരത്തിലുമുള്ള ധാരണയിലെത്തിയിരുന്നില്ലെന്നും കണ്ടെത്തിയതോടെ മുന്‍ ഭരണസമിതി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി. നിലവിലെ ഭരണസമിതി പാര്‍പ്പിട സമുച്ചയ പദ്ധതിയുമായി മുന്നോട്ട്‌പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day