|    Dec 7 Wed, 2016 9:47 pm
FLASH NEWS

പാര്‍ക്ക് ചെയ്ത കാറിനു മുകളിലേക്ക് ടോറസ് മറിഞ്ഞു; കാറിന് തീപ്പിടിച്ചു

Published : 26th October 2016 | Posted By: SMR

കൊച്ചി: സര്‍വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിനു മുകളിലേക്കു ദേശീയ പാതയിലൂടെ പോവുകയായിരുന്ന ടോറസ് ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് കാര്‍ തകര്‍ന്ന് തീപ്പിടിച്ചു. കാറിനു മുകളിലേക്കു ലോറി മറിയുന്നത് കണ്ടു കാറില്‍ നിന്നും ചാടിയിറങ്ങിയ ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇടപ്പള്ളി ഒബ്‌റോണ്‍ മാളിനു സമീപം ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. എംസാന്‍ഡുമായി ഇടപ്പള്ളിയില്‍നിന്നു പാലാരിവട്ടം ഭാഗത്തേക്കു പോവുകയായിരുന്നു ടോറസ്. മുന്‍പില്‍ പോയ ലോറി പെട്ടെന്നു വലത്തേക്കു തിരിയുന്നതിനിടിയില്‍ പിന്നിലുണ്ടായിരുന്ന ടോറസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് ടോറസിന്റെ ഡ്രൈവര്‍ ബ്രേക്ക് ചെയ്യുന്നതിനിടെ ലോറിയുടെ പിന്‍ഭാഗത്തും തുടര്‍ന്ന് ഇടതുഭാഗത്തെ തിട്ടയിലും ഇടിച്ചു നിയന്ത്രണം വിട്ട് സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ  മുകളിലേക്കു മറിയുകയായിരുന്നു. ഇതുകണ്ട് കാറിന്റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന മുഹമ്മദാലി കാറില്‍ നിന്നും ചാടിയിറങ്ങി. തൊട്ടുപിന്നാലെ ടോറസ് കാറിനു മുകളിലേക്കു മറിയുകയും ചെയ്തു. മറിയുന്നതിനിടെ ടോറസ് ഡ്രൈവര്‍ മാര്‍ത്താണ്ഡം സ്വദേശി ഫിലിപ്പും ചാടി രക്ഷപ്പെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകരുകയും തീപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടം മൂലം ദേശീയ പാതയില്‍ ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. തോപ്പുംപടി മൂലംകുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദാലി ബിസിനസ് ആവശ്യത്തിനായി ഒബ്‌റോണ്‍ മാളിലെത്തിയതായിരുന്നു. ഈസ്റ്റ് ട്രാഫിക് പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day