|    Dec 9 Fri, 2016 9:20 am
FLASH NEWS

പാര്‍ക്കിങ് സൗകര്യം; കണ്ടെയ്‌നര്‍ ട്രെയിലര്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Published : 24th November 2016 | Posted By: SMR

മട്ടാഞ്ചേരി: കണ്ടെയ്‌നര്‍ ട്രെയിലറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഉറപ്പുവരുത്താനുള്ള മന്ത്രി തല തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അടുത്ത മാസം അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തേ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പാര്‍ക്കിങ് സൗകര്യം ഉറപ്പുവരുത്താനുള്ള തീരുമാനമെടുത്തത്. സപ്തംബറിനകം നാല് ഏക്കര്‍ സ്ഥലത്ത് ബിപിസിഎല്‍ പാര്‍ക്കിങ് യാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അതുവരെ ബോള്‍ഗാട്ടിയിലെ യാര്‍ഡ് സൗജന്യമായി ഉപയോഗിക്കാമെന്നുമായിരുന്നു തീരുമാനം. സെസ്സിനകത്ത് പത്ത് ഏക്കര്‍ സ്ഥലം താല്‍ക്കാലികമായി പാര്‍ക്കിങിന് വിട്ടുനല്‍കുമെന്നും ഒരു മാസത്തിനകം ഇക്കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി യോഗം വിളിക്കാനും അന്ന് ധാരണയായിരുന്നു. എന്നാല്‍ നാലു മാസം പിന്നിട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം തീരുമാനിച്ചത്. ഡിപി വേള്‍ഡിന്റെയും കൊച്ചി തുറമുഖ ട്രസ്റ്റിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ചെയര്‍മാന്‍ പി എസ് ആഷിക്ക് അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, എം ജമാല്‍ കുഞ്ഞ്, ബെന്നി ഫര്‍ണാണ്ടസ്, എം എം രാജീവ്, ജോണി സ്റ്റീഫന്‍, എം എന്‍ വേണുഗോപാല്‍, നൗഫല്‍, വി യു ഹംസക്കോയ, സി കെ പരമേശ്വരന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day