|    Dec 8 Thu, 2016 7:52 pm

പാര്‍ക്കിങ്ങിന് അമിത ഫീസ്; നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

Published : 21st November 2016 | Posted By: SMR

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് നിര്‍ത്തിയിടുന്നതിന് ടോള്‍ പിരിവ് കരാറുകാരന്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.  ശബരിമല ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് മടങ്ങവെ ഇടത്താവളമായ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തില്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുമുളള അയ്യപ്പ ഭക്തരുടെ മിനി ബസ്സ് വാഹനത്തില്‍ നിന്നുമാണ് കാരാറുകാരന്‍ അമിത തുക ഈടാക്കിയത്. അയ്യപ്പ ഭക്തര്‍ സംഭവം ചോദ്യം ചെയ്ത് ബഹളമായതോടെ നാട്ടുകാര്‍ ഇടപെട്ട് അമിതമായി ഈടാക്കിയ തുക മടക്കി വാങ്ങി നല്‍കി ഭക്തരെ ശാന്തരാക്കുകയായിരുന്നു. പരാതിപെടുവാന്‍ ഭക്തര്‍ തയായറാകാത്തതിനാല്‍ സംഭവം ആവര്‍ത്തിക്കരുതെന്ന കരാറുകാരന്റെ തൊഴിലാളിയെ താക്കിത് നല്‍കി സംഭവം ഒതുക്കി. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ വാഹനങ്ങള്‍  നിശ്ചിത തുക ഈടാക്കി ക്ഷേത്ര പരിസരത്ത് പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡില്‍ നിന്നും കരാറെടുത്ത കരാറുകാരന്‍ അയ്യപ്പ ഭക്തരില്‍ നിന്നും വന്‍ തുകയാണ്  ഈടാക്കുന്നത്.  സംഭവത്തെ കുറിച്ച്  മണ്ഡലകാല തുടക്കത്തിലെ പരാതി ഉയര്‍ന്നങ്കിലും ദേവസ്വം അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്ത് വന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day