|    Dec 11 Sun, 2016 1:31 pm
FLASH NEWS

പാരിസ് മാസ്റ്റേഴ്‌സ്: നൊവാക് ജോകോവിച്ചിന് മടക്കടിക്കറ്റ്

Published : 6th November 2016 | Posted By: SMR

പാരിസ്: ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ സൂപ്പര്‍ താരവും നിലവിലെ ചാംപ്യനുമായ നൊവാക് ജോകോവിച്ച് പാരിസ് മാസ്റ്റേഴ്‌സ് ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ നിന്നു പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനോടാണ് ജോകോവിച്ച് പരാജയപ്പെട്ടത്. സ്‌കോര്‍: 4-6, 6-7.
15 മല്‍സരങ്ങളില്‍ ജോകോവിച്ചിനെതിരേ ഇതാദ്യമായാണ് സിലിച്ച് വെന്നിക്കൊടി പാറിക്കുന്നത്.
തുടര്‍ച്ചയായി മൂന്നു തവണ പാരിസ് മാസ്റ്റേഴ്‌സില്‍ കിരീടമണിഞ്ഞതിന്റെ ആത്മവിശ്വാസത്തിലെ ത്തിയ ജോകോവിച്ചിനു സിലിച്ചിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ പിഴയ്ക്കുകയായിരുന്നു.
സെമി ഫൈനലില്‍ അമേരിക്കയുടെ ജോണ്‍ ഇസ്‌നറാണ് സിലിച്ചിന്റെ എതിരാളി. നാട്ടുകാരനായ ജാക്ക് സ്‌റ്റോക്കിനെ കീഴടക്കിയാണ് ഇസ്‌നര്‍ സെമിയിലേക്ക് മുന്നേറിയത്.
മറ്റൊരു മല്‍സരത്തില്‍ ലോക രണ്ടാം നമ്പര്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേ ജയത്തോടെ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചെക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ 7-6, 7-5നാണ് മുറേ തോല്‍പ്പിച്ചത്. കാനഡയുടെ മിലോസ് റവോനിക്- ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ മല്‍സരത്തിലെ വിജയിയാണ് സെമിയില്‍ മുറേയുടെ എതിരാളി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക