|    Dec 8 Thu, 2016 11:25 am

പാരിസ്, ബ്രസ്സല്‍സ് ആക്രമണം: ആസൂത്രകന്റെ പേര് വെൡപ്പടുത്തി

Published : 9th November 2016 | Posted By: SMR

പാരിസ്: ബ്രസ്സല്‍സിലും പാരിസിലും ആക്രമണം ആസൂത്രണം നടത്തിയയാളുടെ പേരുവിവരം ഫ്രഞ്ച് അന്വേഷണ വൃത്തങ്ങള്‍ പുറത്തുവിട്ടു. ഐഎസ് പ്രവര്‍ത്തകനും 32കാരനുമായ ഔസാമാ അതാറാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് ഫ്രഞ്ച് അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. ബ്രസ്സല്‍സ് ആക്രമണത്തില്‍ ഇദ്ദേഹത്തിനു പങ്കുണ്ടെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നുവെങ്കിലും പാരിസ് ആക്രമണത്തിലും ഇദ്ദേഹത്തിനു പങ്കുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 130 പേര്‍ കൊല്ലപ്പെട്ട പാരിസ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ആരുടെയും പേരു വിവരം ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. ബ്രസ്സല്‍സ് ആക്രമണം നടത്തിയ എല്‍ബക്രോയി സഹോദരന്‍മാരുടെ അടുത്ത ബന്ധുവാണ് അബു അഹ്മദ് എന്ന വ്യാജനാമത്തിലറിയപ്പെടുന്ന അതാര്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധുക്കളായ മുസ്തഫാ, ജവാദ് ബെന്‍ഹട്ടാല്‍ എന്നീ രണ്ടുപേര്‍ ഇക്കഴിഞ്ഞ ജൂണ്‍ 18ന് അറസ്റ്റിലായിരുന്നു. യൂറോ കപ്പ് മല്‍സരങ്ങള്‍ക്കിടയ്ക്ക് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ചായിരുന്നു ഇവരുടെ അറസ്റ്റ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day