|    Dec 7 Wed, 2016 7:51 pm
FLASH NEWS

പാരിസണ്‍എസ്റ്റേറ്റ്: ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഏറ്റെടുക്കാം: ഹൈക്കോടതി

Published : 25th November 2016 | Posted By: SMR

കൊച്ചി: വയനാട്ടിലെ പാരിസണ്‍ എസ്റ്റേറ്റ് ആന്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കൈവശമുള്ള മിച്ചഭൂമിയില്‍ 397.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി. ഭൂരഹിതര്‍ക്കു നല്‍കാനായി ഏറ്റെടുക്കാമെന്നാണു കോടതി നിര്‍ദേശം.
പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമി ഏറ്റെടുക്കുന്നതിനുള്ള മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ നടപടികള്‍ സ്റ്റേ ചെയ്ത ഉത്തരവു ഭേദഗതി ചെയ്താണ് സിംഗിള്‍ബെഞ്ചിന്റെ അനുമതി. 47 സര്‍വേ നമ്പറുകളിലുള്ള 397.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ തുടരാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പാരിസണ്‍ എസ്റ്റേറ്റ് അധികൃതരുടെ പക്കല്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമിയുണ്ടെന്നു കണ്ടെത്തിയ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂമി ഏറ്റെടുക്കാന്‍ ഒക്ടോബര്‍ മൂന്നിനാണു നിര്‍ദേശം നല്‍കിയത്.
ഇതിനെതിരേ പാരിസണ്‍ നല്‍കിയ ഹരജിയില്‍ ഒക്ടോബര്‍ 24നു ഹൈക്കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ ഇതിനെതിരേ സര്‍ക്കാര്‍ ഉപഹരജി നല്‍കി. ഇതു കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ സര്‍വേ നമ്പറുകളിലുള്ള ഭൂമിയൊഴികെയുള്ള ഭാഗം ഏറ്റെടുക്കുന്നതില്‍ സ്റ്റേ ഉത്തരവു നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day