|    Dec 4 Sun, 2016 3:18 am
FLASH NEWS

പാരിപ്പള്ളി മുക്കട ജങ്ഷനില്‍ അപകടം തുടര്‍ക്കഥയാകുന്നു

Published : 6th November 2016 | Posted By: SMR

പാരിപ്പള്ളി: പാരിപ്പള്ളി മുക്കട ജങ്ഷനില്‍അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞയാളുടെ മൃതദേഹവുമായി അര മണിക്കൂറോളം നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. മിനിവാനുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ മരണപ്പെട്ട ചാവര്‍കോട് ബിനു നിവാസില്‍ സുനില്‍കുമാറി(47)ന്റെ മൃതദേഹം കൊല്ലത്ത് നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകവെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഹൈവേ ഉപരോധിച്ചത്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം വരുന്ന നാട്ടുകാര്‍ ഉപരോധത്തില്‍ പങ്കെടുത്തു. നിരവധി പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു ഉപരോധം. ഉപരോധസമരം നടക്കുന്നതിനിടയില്‍ സമരസ്ഥലത്ത് എത്തിച്ചേര്‍ന്ന വര്‍ക്കല എംഎല്‍എ വി ജോയി സമരക്കാരുമായി സംസാരിക്കുകയും അടുത്ത ദിവസം തന്നെ നിയമസഭയില്‍ അടിയന്തിര പ്രമേയമായി വിഷയം അവതരിപ്പിക്കാമെന്നും പൊതുമരാമത്ത് മന്ത്രിയെ വിവരം ധരിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കാമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പാരിപ്പള്ളി മുക്കട ജംഗ്ഷനില്‍ സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഈ പ്രദേശത്ത് നാലുവരി പാത നിര്‍മിക്കുന്നതിനും വര്‍ക്കല ഭാഗത്തേക്ക് ഡിവൈഡര്‍ നിര്‍മിക്കുന്നതിനും താന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം അടിയന്തരമായി നടപ്പിലാക്കണമെന്ന് ജിഎസ് ജയലാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.ദേശീയപാതയില്‍ ചേര്‍ത്തല എക്‌സ്‌റേ ജങ്ഷനില്‍ സ്ഥാപിച്ചതുപോലെയുള്ള സിഗ്‌നല്‍ ലൈറ്റ് പാരിപ്പള്ളി മുക്കട ജങ്ഷനില്‍ സ്ഥാപിക്കണമെന്നും അടിയന്തര സംവിധാനമായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day