|    Dec 9 Fri, 2016 11:13 am

പാനൂരിനടുത്ത് പാറമടയില്‍ സ്‌ഫോടനം; ഒരു മരണം

Published : 1st December 2016 | Posted By: SMR

പാനൂര്‍: പാറമടയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. തമിഴ്‌നാട് തൃശ്ശിനാപ്പള്ളി സ്വദേശി വെള്ളച്ചാമി(50)യാണ് മരിച്ചത്. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ടുമലയിലുള്ള പാറമടയില്‍ ഇന്നലെ രാവിലെ 12.30ഓടെയാണു സംഭവം. സ്‌ഫോടകവസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കുമ്പോള്‍ കരിങ്കല്‍ചീള് തെറിച്ചു പരിക്കേറ്റ വെള്ളച്ചാമിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
കുറച്ചു വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ഈ പാറമട അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുതെന്ന് ചൂണ്ടിക്കാട്ടി പരിസരവാസി കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. വെള്ളച്ചാമിയുടെ  മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ജനകീയവേദി ഭാരവാഹികളായ ഇ മനീഷ്, കെ കെ ചാത്തുക്കുട്ടി, സന്തോഷ് പൊയിലൂര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day